യുഎഇയിൽ നിർമ്മാണത്തിരുന്ന കെട്ടിടത്തിൽ തീപിടുത്തം; ആളപായമില്ല

അബുദാബിയിലെ യാസ് ദ്വീപിൽ നിർമാണത്തിലിരുന്ന ഒരു കെട്ടിടത്തിൽ വെള്ളിയാഴ്ച രാവിലെ തീപിടിത്തമുണ്ടായി. വിവരം ലഭിച്ചതിനെ തുടർന്ന് അബുദാബി പൊലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും ഉടൻ സ്ഥലത്തെത്തി അഗ്നിശമനവും രക്ഷാപ്രവർത്തനവും നടത്തി. സമയോചിതമായ ഇടപെടലിലൂടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കിയതായി അബുദാബി പൊലീസ് അറിയിച്ചു. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രചരിപ്പിക്കുമ്പോൾ ഔദ്യോഗിക സ്രോതസുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അബുദാബി പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version