പാർക്ക് ചെയ്തു, പക്ഷേ എൻജിൻ ഓഫ് ചെയ്തില്ലേ? എങ്കിൽ പണി കിട്ടും; മുന്നറിയിപ്പുമായി അധികൃതർ 


വാഹനം പാർക്ക് ചെയ്ത ശേഷം എൻജിൻ ഓഫാക്കാതെ പുറത്തുപോകുന്ന ഡ്രൈവർമാർക്ക് 500 ദിർഹം (ഏകദേശം ₹11,300) പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. ഷോപ്പിങ്, എ.ടി.എം ഉപയോഗം, ഇന്ധനം നിറയ്ക്കൽ, പ്രാർഥന തുടങ്ങിയ ചെറിയ ആവശ്യങ്ങൾക്കായി വാഹനം വിട്ടിറങ്ങുമ്പോഴും എൻജിൻ പ്രവർത്തിക്കുന്ന നിലയിൽ ഉപേക്ഷിക്കരുതെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം അശ്രദ്ധ വാഹനമോഷണത്തിനും വേനൽച്ചൂടിൽ എൻജിൻ അമിതമായി ചൂടായി തീപിടിത്തത്തിനും ഇടയാക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. വീടിന് മുന്നിലായാലും പൊതുസ്ഥലങ്ങളിലായാലും വാഹനം പാർക്ക് ചെയ്യുമ്പോൾ എൻജിൻ പൂർണമായി ഓഫാക്കി താക്കോൽ കൈവശം കരുതുകയും വാഹനം സുരക്ഷിതമായി ലോക്ക് ചെയ്യുകയും ചെയ്യണമെന്ന് നിർദേശിച്ചു.

എൻജിൻ പ്രവർത്തിക്കുന്ന വാഹനങ്ങളിൽ കുട്ടികളെ, പ്രത്യേകിച്ച് പിഞ്ചുകുഞ്ഞുങ്ങളെ, തനിച്ചാക്കി പോകരുതെന്നും അബുദാബി പൊലീസ് ഓർമ്മിപ്പിച്ചു. കടുത്ത വേനൽക്കാലത്ത് വാഹനം പാർക്ക് ചെയ്ത് കുട്ടികളെ അകത്തിരുത്തി ലോക്ക് ചെയ്യുന്നത് ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള ഗുരുതര അപകടങ്ങൾക്ക് കാരണമാകാമെന്നും അതിനാൽ പരമാവധി ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version