വിമാന സർവീസുകൾ റദ്ദാക്കിയോ? വ്യക്തത വരുത്തി കുവൈത്ത് എയർവേസ്

Kuwait Airways Flight Cancellation കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസ് വിമാന സർവീസുകൾ റദ്ദാക്കിയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് വ്യക്തമാക്കി കമ്പനി അധികൃതർ രംഗത്തെത്തി. തങ്ങളുടെ ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് കുവൈത്ത് എയർവേസ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുൻകൂട്ടി നിശ്ചയിച്ച സമയക്രമം അനുസരിച്ച് തന്നെ എല്ലാ വിമാന സർവീസുകളും സാധാരണ നിലയിൽ സർവീസ് നടത്തുന്നുണ്ടെന്നും പ്രവർത്തന നടപടികൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും കമ്പനി അറിയിച്ചു. വിമാന സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾക്കായി ഔദ്യോഗിക ആശയവിനിമയ മാർഗ്ഗങ്ങളെ മാത്രം ആശ്രയിക്കണമെന്നും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളോ അഭ്യൂഹങ്ങളോ വിശ്വസിക്കരുതെന്നും ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേസ് യാത്രക്കാരോട് അഭ്യർത്ഥിച്ചു. വിമാന സർവീസുകളുമായി ബന്ധപ്പെട്ട എന്തൊരു പ്രഖ്യാപനവും തങ്ങളുടെ ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ പുറപ്പെടുവിക്കൂ എന്നും കമ്പനി ആവർത്തിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version