ജോലി പോകും എന്ന് പേടിക്കേണ്ട, യുഎഇ തൊഴിൽ വിപണിയിൽ വൻ മാറ്റങ്ങൾ: പുതിയ അവസരങ്ങൾ തുറക്കുന്നു

UAE Job Opportunities അബുദാബി: യുഎഇയിലെ വ്യവസായ-ഊർജ മേഖലകളിലെ തൊഴിൽവിപണി വലിയ മാറ്റത്തിന്റെ പാതയിലാണ്. നിലവിലെ 87% തൊഴിലുകൾക്കും ഭാവിയിൽ ആവശ്യകത ഉണ്ടാകുമെന്നും 20% പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയത്തിന്റെ ‘എമിറേറ്റ്സ് സ്കിൽസ് സൂചിക’ വ്യക്തമാക്കി. റോബട്ടിക്‌സ് ഓപ്പറേഷൻസ് സൂപ്പർവൈസർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനങ്ങളുടെ ക്വാളിറ്റി അഷ്വറൻസ് ടെക്നീഷ്യൻ, മാനുഫാക്ചറിങ് എൻജിനീയർ തുടങ്ങിയവയാണ് പ്രധാനമായും ഉയർന്നുവരുന്ന പുതിയ തസ്തികകൾ. നാലാം വ്യവസായ വിപ്ലവവും എഐ സാങ്കേതികവിദ്യയും സൃഷ്ടിക്കുന്ന പുതിയ അവസരങ്ങളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഡിജിറ്റൽവൽക്കരണവും ഓട്ടോമേഷനും വ്യാപകമാകുന്നതോടെ 13% തൊഴിലുകളുടെ ആവശ്യകത കുറയും. ഓഫീസ് ജോലികൾ, അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ടിങ് സ്റ്റാഫ് തുടങ്ങിയ തസ്തികകളാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്. സാങ്കേതികവിദ്യയിലും ഭാവി നൈപുണ്യങ്ങളിലും പ്രാവീണ്യമുള്ള മനുഷ്യവിഭവശേഷിയെ വളർത്തിയെടുക്കുകയും വിദ്യാഭ്യാസത്തെ തൊഴിൽവിപണിയുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ക്രമീകരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ഈ സൂചിക ചൂണ്ടിക്കാട്ടുന്നത്. നൂതന സാങ്കേതിക വിദ്യകളിൽ കാലോചിതമായി അധിക പ്രാവീണ്യം നേടാൻ ജീവനക്കാർ ശ്രമിച്ചാൽ ജോലി സ്ഥിരത ഉറപ്പാക്കാമെന്നു മാത്രമല്ല, പ്രൊമോഷനും തൊഴിൽപരമായ വളർച്ചയ്ക്കും വലിയ സാധ്യതയാണുള്ളത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version