Etihad Rail Al Dhafra Stations; ഇത്തിഹാദ് റെയിൽ അൽ ദാഫ്രയിലേക്ക്: സായിദ് സിറ്റി, ലിവ സ്റ്റേഷനുകൾ 2026 നവംബറിൽ തുറക്കും

Etihad Rail Al Dhafra Stations; അൽ ദാഫ്ര മേഖലയിലെ യാത്രാ സൗകര്യങ്ങളിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് എത്തിഹാദ് റെയിൽ പുതിയ പ്രഖ്യാപനം നടത്തി. അൽ ദാഫ്രയിലെ സായിദ് സിറ്റി, ലിവ പാസഞ്ചർ സ്റ്റേഷനുകളുടെ ഉദ്ഘാടനം നിശ്ചയിച്ചതിലും ഒരു മാസം നേരത്തെയാക്കി. അൽ ദാഫ്ര മേഖലയിലെ ഭരണപ്രതിനിധി ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം 2026 നവംബർ 30-ന് ഈ രണ്ട് സ്റ്റേഷനുകളും പ്രവർത്തനമാരംഭിക്കും. അൽ ദാഫ്രയിലെ ഉത്സവ സീസണിന് മുന്നോടിയായി സ്റ്റേഷനുകൾ തുറക്കുന്നത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും വലിയ സഹായകമാകും. നിലവിൽ അബുദാബി മുതൽ ഫുജൈറ വരെയും, ദുബായ്, അൽ ദൈദ് എന്നിവിടങ്ങളിലേക്കും എത്തിഹാദ് റെയിൽ ശൃംഖല വ്യാപിച്ചു കഴിഞ്ഞു. 2027 മാർച്ചോടെ ഷാർജ ഉൾപ്പെടെ 11 സ്റ്റേഷനുകളുള്ള ദേശീയ റെയിൽ ശൃംഖല പൂർണ്ണതോതിൽ സജ്ജമാകും. ഇത്തിഹാദ് റെയിൽ എത്തുന്നതോടെ അൽ ദാഫ്ര മേഖലയുടെ സാമ്പത്തിക രംഗത്ത് വലിയ പുരോഗതിയുണ്ടാകുമെന്ന് ലിവയിൽ നിന്നുള്ള ഡോ. സൽമ അൽ മൻസൂരി പറഞ്ഞു. സ്റ്റേഷൻ പരിസരങ്ങളിൽ പുതിയ ബിസിനസുകളും റെസ്റ്റോറന്റുകളും ആരംഭിക്കാൻ ഇത് വഴിയൊരുക്കും. അടുത്ത തലമുറയ്ക്ക് ദൂരെയുള്ള നഗരങ്ങളിൽ പഠിക്കാനും ജോലി ചെയ്യാനും പോകുമ്പോൾ സ്വന്തം വീട്ടിൽ തന്നെ താമസിച്ച് യാത്ര ചെയ്യാൻ ഇത്തിഹാദ് റെയിൽ വലിയ സൗകര്യമാകുമെന്ന് പ്രദേശവാസിയായ നൂറ സയീദ് അഭിപ്രായപ്പെട്ടു. സായിദ് സിറ്റി മസൈന, ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ തുടങ്ങിയ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് റോഡുകളിലെ തിരക്ക് ഒഴിവാക്കാൻ ഇനി ട്രെയിൻ യാത്ര തിരഞ്ഞെടുക്കാം. മണിക്കൂറുകളോളം കാർ ഓടിച്ചുള്ള യാത്രയെക്കാൾ സുരക്ഷിതവും സുഖകരവുമാണ് ട്രെയിൻ. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടുന്ന പ്രായമായവർക്കും കുടുംബങ്ങൾക്കും എത്തിഹാദ് റെയിൽ വലിയ അനുഗ്രഹമാണ്, സായിദ് സിറ്റിയിലെ മുഹമ്മദ് മത്താർ വ്യക്തമാക്കി. പ്രായമായവർക്കും കുട്ടികൾക്കും കാറിലിരുന്നുള്ള ദീർഘയാത്രകൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ട്രെയിൻ സൗകര്യം സഹായിക്കുമെന്ന് സായിദ് സിറ്റിയിലെ ആയിഷ അൽ നിയാദി പറഞ്ഞു. ഡ്രൈവർമാരെ ആശ്രയിക്കാതെ തന്നെ ആർക്കും സ്വതന്ത്രമായി യാത്ര ചെയ്യാമെന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy