MoHRE fees Tabby installments UAE; MoHRE ഫീസുകളും പിഴകളും ഇനി തവണകളായി അടക്കാം; ടാബി സേവനം അവതരിപ്പിച്ച് മന്ത്രാലയം

MoHRE fees Tabby installments UAE; യുഎഇ മനുഷ്യവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ അടയ്ക്കാനുള്ള വിവിധ സേവന ഫീസുകളും ഭരണപരമായ പിഴകളും ഇനി മുതൽ ഗഡുക്കളായി അടക്കാൻ അവസരം. പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ‘ടാബി’ വഴിയാണ് ഈ പുതിയ സേവനം മന്ത്രാലയം ആരംഭിച്ചത്. പുതിയ സംവിധാനം വഴി മന്ത്രാലയത്തിന് നൽകാനുള്ള തുകകൾ 4 മുതൽ 12 മാസങ്ങൾ വരെയുള്ള തവണകളായി തിരിച്ചടയ്ക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. ഒരു ട്രാൻസാക്ഷനിൽ പരമാവധി 20,000 ദിർഹം വരെയുള്ള തുകകളാണ് ഇത്തരത്തിൽ തവണകളായി അടയ്ക്കാൻ കഴിയുക. സാമ്പത്തിക ബാധ്യതകൾ ലളിതമായും സൗകര്യപ്രദമായും തീർക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ഈ സ്മാർട്ട് പദ്ധതിയെന്ന് മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഡിജിറ്റൽ ചാനലുകൾ വഴി പണമടയ്ക്കുന്നവർക്ക് പെയ്‌മെന്റ് സെക്ഷനിൽ ഇൻസ്റ്റാൾമെന്റ് ഓപ്ഷൻ തിരഞ്ഞെടുത്ത് ഈ സേവനം പ്രയോജനപ്പെടുത്താം. സർക്കാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റൈസ് ചെയ്യുന്നതിനും ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള നൂതനമായ പരിഹാരങ്ങൾ നൽകുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് സപ്പോർട്ട് സർവീസസ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മുഹമ്മദ് സഖർ അൽ നുഐമി പറഞ്ഞു. യുഎഇ സർക്കാരിന്റെ സ്മാർട്ട് സേവന നയങ്ങളുമായി ചേർന്നുനിൽക്കുന്ന ഈ സംവിധാനം വഴി സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ടാബിക്ക് പുറമെ, രാജ്യത്തെ എട്ട് പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ വഴിയും നിലവിൽ തവണകളായി പണമടയ്ക്കാനുള്ള സൗകര്യം ലഭ്യമാണ്. എമിറേറ്റ്‌സ് എൻബിഡി, അബുദാബി കൊമേഴ്‌സ്യൽ ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക് , മഷ്‌റഖ് ബാങ്ക്, കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ദുബായ്, കൊമേഴ്‌സ്യൽ ഇന്റർനാഷണൽ ബാങ്ക് , റാക് ബാങ്ക് എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് പലിശയില്ലാതെ 12 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. ബാങ്കുകൾ നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾക്കും ക്രെഡിറ്റ് ലിമിറ്റിനും വിധേയമായിട്ടായിരിക്കും ഈ സേവനം ലഭ്യമാകുക. മന്ത്രാലയത്തിന്റെ ഡിജിറ്റൽ സേവനങ്ങളിൽ ഉപഭോക്തൃ സംതൃപ്തി വർദ്ധിപ്പിക്കാൻ പുതിയ പേയ്‌മെന്റ് രീതികൾ വലിയ രീതിയിൽ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy