യുഎഇയിൽ അനധികൃത പണ കൈമാറ്റം; പ്രവാസിക്ക് നാടുകടത്തൽ

അനുമതിയില്ലാതെ വിദേശത്തേക്ക് പണം കൈമാറ്റം നടത്തിയ കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ ഏഷ്യൻ പ്രവാസിയെ നാടുകടത്താൻ ഷാർജ കോടതി ഉത്തരവിട്ടു. നിയമവിരുദ്ധമായി മണി ട്രാൻസ്ഫർ സേവനം നടത്തിയതായി തെളിഞ്ഞതിനെ തുടർന്നാണ് നടപടി. ലൈസൻസോ ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോ ഇല്ലാതെ വിദേശത്തേക്ക് പണം അയയ്ക്കുന്നതിനായി താമസക്കാരിൽ നിന്ന് ഇയാൾ പണം ശേഖരിച്ചിരുന്നതായി ഷാർജ മിസ്ഡിമീനർ കോടതി കണ്ടെത്തി. ഉപഭോക്താക്കളിൽ നിന്ന് പണം സ്വീകരിക്കുന്നതിനിടെയാണ് ഇയാളെ അധികൃതർ അറസ്റ്റ് ചെയ്തത്.

അന്വേഷണത്തിൽ, ആവശ്യമായ ലൈസൻസ് നേടാതെയാണ് പ്രതി പണ കൈമാറ്റ ഇടപാടുകൾ നടത്തിയിരുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. യുഎഇ നിയമങ്ങൾ ലംഘിച്ച് വിദേശത്തേക്ക് പണം കൈമാറിയതായി പ്രതി കോടതിയിൽ കുറ്റസമ്മതവും നടത്തി. കേസിൽ ഒരു വർഷത്തെ തടവിന് പകരം നാടുകടത്തൽ ശിക്ഷയാണ് കോടതി വിധിച്ചത്. ഇതോടൊപ്പം, കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത മുഴുവൻ പണവും ഉപകരണങ്ങളും കണ്ടുകെട്ടാനും, നിയമനടപടികളുടെ ചെലവ് പ്രതി വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. ലൈസൻസില്ലാതെ പണ കൈമാറ്റ സേവനങ്ങൾ നടത്തുന്നത് യുഎഇയിൽ ഗുരുതര കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നതാണെന്നും, അംഗീകൃത സ്ഥാപനങ്ങൾ വഴിയല്ലാതെ സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് നിയമനടപടികൾക്ക് വഴിവെക്കുമെന്നും അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version