‘റിവ്യൂ’ അതിരുവിട്ടപ്പോൾ..പ്രമുഖ റസ്റ്ററന്റിനെതിരെ അപകീർത്തികരമായ വിഡിയോ; യുഎഇയിൽ വനിതാ ഇൻഫ്ലുവൻസർക്ക് ലക്ഷങ്ങൾ പിഴ

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രമുഖ റസ്റ്ററന്റിനെയും അതിന്റെ ഉടമയെയും അപകീർത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ച കേസിൽ വനിതാ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരെ അബുദാബി കോടതി കടുത്ത നടപടി സ്വീകരിച്ചു. കേസിൽ ആകെ 81,000 ദിർഹം (ഏകദേശം 21 ലക്ഷത്തിലധികം രൂപ) സാമ്പത്തിക ബാധ്യതയാണ് കോടതി വിധിച്ചത്. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിന്റെ വിശദീകരണപ്രകാരം, റസ്റ്ററന്റിലെ സേവനങ്ങളെയോ ഭക്ഷണത്തിന്റെ നിലവാരത്തെയോ വസ്തുതാപരമായി വിലയിരുത്തുന്നതിനുപകരം, സ്ഥാപനത്തിന്റെ ഉടമയെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിലാണ് വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചത്. ഇതിലൂടെ തന്റെ വ്യക്തിപരമായ പ്രശസ്തിക്കും സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്കും ഗുരുതരമായ തിരിച്ചടിയുണ്ടായെന്ന് ചൂണ്ടിക്കാട്ടി റസ്റ്ററന്റ് ഉടമ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിനിടെ വീഡിയോ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പ്രസിദ്ധീകരിച്ചതെന്ന് പ്രതി സമ്മതിച്ചു. ഉപഭോക്താവെന്ന നിലയിൽ അഭിപ്രായം പങ്കുവെച്ചതേയുള്ളൂവെന്നായിരുന്നു പ്രതിയുടെ വാദം. എന്നാൽ, അത് സാധാരണ വിമർശനത്തിന്റെ പരിധി ലംഘിച്ച് വ്യക്തിഹത്യയും അപകീർത്തിപ്പെടുത്തലുമായി മാറിയെന്ന് കോടതി വിലയിരുത്തി.

കോടതി വിധിച്ച നടപടികൾ
-പ്രതിക്ക് 30,000 ദിർഹം പിഴ.
-വിവാദ വീഡിയോ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നുമടിയന്തരമായി നീക്കം ചെയ്യാൻ ഉത്തരവ്.
-വീഡിയോ ചിത്രീകരിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടൽ.
-പരാതിക്കാരന് 51,000 ദിർഹം താൽക്കാലിക സിവിൽ നഷ്ടപരിഹാരം നൽകാൻ നിർദേശം.

ഇതോടെ പ്രതിക്ക് ആകെ 81,000 ദിർഹം സാമ്പത്തിക ബാധ്യതയുണ്ടായി. സാമൂഹിക മാധ്യമങ്ങളിൽ അഭിപ്രായസ്വാതന്ത്ര്യമുണ്ടെങ്കിലും, വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ അന്തസ്സിനെ ഹനിക്കുന്ന തരത്തിലുള്ള അധിക്ഷേപങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും യുഎഇ നിയമപ്രകാരം ഗുരുതര കുറ്റമാണെന്ന് കോടതി വീണ്ടും ഓർമ്മിപ്പിച്ചു. ഉപഭോക്താക്കൾക്ക് സേവനങ്ങളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താൻ അവകാശമുണ്ടെങ്കിലും അത് നിയമപരിധിക്കുള്ളിലായിരിക്കണമെന്നും വിധിയിൽ കോടതി വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy