Expat Flight Ticket Installments; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കും പ്രവാസികൾക്കുമായി വിമാന ടിക്കറ്റ് തുക ലളിതമായ മാസതവണകളായി അടയ്ക്കാവുന്ന പുതിയ പേയ്‌മെന്റ് സംവിധാനം എമിറേറ്റ്സ് എയർലൈൻ അവതരിപ്പിച്ചു. എമിറേറ്റ്സ് ശൃംഖലയിലുള്ള ലോകമെമ്പാടുമുള്ള 140-ഓളം നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി മുതൽ ഒന്നിച്ച് പണമടയ്ക്കുന്നതിന് പകരം സൗകര്യപ്രദമായ രീതിയിൽ തവണകളായി ടിക്കറ്റ് ബുക്ക് ചെയ്യാം. ഉപഭോക്താക്കളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് 3 മാസം മുതൽ 36 മാസം വരെയുള്ള കാലയളവിലേക്ക് തുക വിഭജിച്ച് അടയ്ക്കാനുള്ള സൗകര്യമാണ് ചൊവ്വാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ എയർലൈൻ പ്രഖ്യാപിച്ചത്.യാത്രക്കാർക്ക് അവരുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഈ പേയ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. ഇതിനായി ഇന്ത്യയിലെ പ്രമുഖ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യെസ് ബാങ്ക്, എച്ച്.എസ്.ബി.സി, ആർ.ബി.എൽ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് എന്നിവയുമായി എമിറേറ്റ്സ് ഔദ്യോഗിക പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ തങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കൾക്കും പ്രവാസികൾക്കുമായി ഇത്തരം ലളിതമായ സംവിധാനങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എമിറേറ്റ്സ് ഇന്ത്യ & നേപ്പാൾ വൈസ് പ്രസിഡന്റ് മുഹമ്മദ് സർഹാൻ പറഞ്ഞു. അന്താരാഷ്ട്ര യാത്രകൾ കൂടുതൽ ആളുകൾക്ക് പ്രാപ്യമാക്കാൻ ഈ പദ്ധതി സഹായിക്കും. ഓരോരുത്തരുടെയും ബഡ്ജറ്റിന് അനുയോജ്യമായ പ്ലാനുകളും ബാങ്കുകളും തിരഞ്ഞെടുക്കാൻ ഇതിലൂടെ സാധിക്കുമെന്നും, യാത്രാ ക്ലാസുകൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും വിനോദയാത്രകൾ പ്ലാൻ ചെയ്യുന്നവർക്കും സാമ്പത്തിക ഭാരമില്ലാതെ പണം അടച്ചുതീർക്കാൻ ഈ സംവിധാനം വലിയൊരു സഹായമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Home
Latest News
Expat Flight Ticket Installments;വിദേശയാത്ര ഇനി എളുപ്പം; പ്രവാസികൾക്ക് ആശ്വാസമായി എമിറേറ്റ്സിന്റെ പുതിയ പദ്ധതി
Related Posts
