Uae Labor Law; പകർച്ചവ്യാധിയോ മഹാമാരികയോ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജോലിക്ക് ഹാജരാകാൻ കഴിയാത്ത ജീവനക്കാർക്ക് വലിയ ആശ്വാസവുമായി യുഎഇ. ഇത്തരം സാഹചര്യങ്ങളിൽ അവധിയിലാകുന്ന ജീവനക്കാർക്ക് മുഴുവൻ ശമ്പളവും ലഭിക്കുമെന്നും അവരുടെ വാർഷിക അവധി ഇതിനായി കുറയ്ക്കില്ലെന്നും ഉറപ്പാക്കുന്ന നിയമ ഭേദഗതിക്ക് ഫെഡറൽ നാഷണൽ കൗൺസിൽ അംഗീകാരം നൽകി. പുതിയ ഭേദഗതി പ്രകാരം, ഒരു പകർച്ചവ്യാധി പടരുന്ന സമയത്ത് രോഗം ബാധിച്ചവരോ, രോഗബാധ സംശയിക്കുന്നവരോ, രോഗികളുമായി സമ്പർക്കം പുലർത്തിയവരോ ആയ ജീവനക്കാരെ ജോലിസ്ഥലത്ത് പ്രവേശിക്കുന്നതിൽ നിന്ന് തൊഴിലുടമകൾ തടയണം. മറ്റുള്ളവരുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നത് ഒഴിവാക്കാനാണിത്. ഇത്തരത്തിൽ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന കാലയളവ് ജീവനക്കാരന്റെ നിയമപരമായ അവധിയായി കണക്കാക്കില്ല. പകരം, ബന്ധപ്പെട്ട ആരോഗ്യ അധികൃതർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഈ കാലയളവിൽ ജീവനക്കാരന് ഗ്രോസ് സാലറി അഥവാ മുഴുവൻ ശമ്പളവും ലഭിക്കാൻ അർഹതയുണ്ടാകും. സ്പീക്കർ സഖർ ഘോബാഷിന്റെ അധ്യക്ഷതയിൽ ബുധനാഴ്ച നടന്ന എഫ്‌എൻസിയുടെ പതിമൂന്നാം സമ്മേളനത്തിലാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായത്. ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസും ചടങ്ങിൽ സന്നിഹിതനായിരുന്നു. നേരത്തെ മാർച്ചിൽ പാസാക്കിയ കരട് നിയമത്തിൽ, പ്രസിഡൻഷ്യൽ കോർട്ടുമായി ആലോചിച്ച് കാബിനറ്റ് വരുത്തിയ പുതിയ കൂട്ടിച്ചേർക്കലുകൾ കൂടി ഉൾപ്പെടുത്തിയാണ് ഇപ്പോൾ നിയമം പരിഷ്കരിച്ചിരിക്കുന്നത്. കോവിഡ്-19 മഹാമാരിയുടെ സമയത്ത് ക്വാറന്റൈൻ, ഐസൊലേഷൻ കാലയളവുകൾ ശമ്പളമില്ലാത്ത അവധിയാണോ അതോ അസുഖ അവധിയാണോ എന്ന കാര്യത്തിൽ വലിയ ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. ഇത് പരിഹരിക്കാനും ഭാവിയിൽ ഇത്തരം പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. രാജ്യത്തെ പകർച്ചവ്യാധി പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
