dubai police; കുട്ടികളെ ഒറ്റയ്ക്കാക്കിയാൽ നിയമക്കുരുക്ക്; യാത്ര പോകുന്നവർക്ക് ദുബായ് പോലീസിന്റെ കർശന മുന്നറിയിപ്പ്

dubai police; വേനലവധി ആഘോഷിക്കാൻ കുടുംബസമേതം വിദേശത്തേക്ക് പോകുന്ന താമസക്കാർക്കായി ദുബായ് പോലീസ് പ്രത്യേക യാത്രാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വിദേശ രാജ്യങ്ങളിൽ കുട്ടികളെ ശ്രദ്ധിക്കാതെ ഒറ്റയ്ക്കാക്കി പോകുന്നത് രക്ഷിതാക്കൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. നാട്ടിലായാലും വിദേശത്തായാലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്നത് രക്ഷിതാക്കളുടെ നിയമപരവും ധാർമ്മികവുമായ ഉത്തരവാദിത്തമാണെന്ന് ദുബായ് പോലീസ് ഹ്യൂമൻ റൈറ്റ്‌സ് വിഭാഗത്തിന് കീഴിലുള്ള ശിശു-വനിതാ സംരക്ഷണ വകുപ്പ് ഓർമ്മിപ്പിച്ചു. ഓരോ രാജ്യത്തെയും ശിശുസംരക്ഷണ നിയമങ്ങൾ വ്യത്യസ്തമായിരിക്കും. ചില രാജ്യങ്ങളിൽ കുട്ടികളോടുള്ള അശ്രദ്ധ വലിയ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. ഹോട്ടൽ മുറികളിലോ താമസസ്ഥലത്തോ കുട്ടികളെ തനിയെ ഇരുത്തി പുറത്തുപോകുന്നത് ചില രാജ്യങ്ങളിൽ നിയമവിരുദ്ധമാണ്. തിരക്കേറിയ സ്ഥലങ്ങളിൽ കുട്ടികളെ നേരിട്ട് നിരീക്ഷിക്കണമെന്നും അവരുമായി നിരന്തരം ആശയവിനിമയം നടത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി യുഎഇ എംബസിയുടെയോ കോൺസുലേറ്റിന്റെയോ ഫോൺ നമ്പറുകൾ കൈവശം വെക്കണമെന്നും പോലീസ് ഓർമ്മിപ്പിച്ചു.

യാത്രാ തട്ടിപ്പുകൾക്കെതിരെയും ജാഗ്രത

യാത്രാ സീസൺ പ്രമാണിച്ച് ഓൺലൈൻ വഴി നടക്കുന്ന വ്യാജ ട്രാവൽ ഓഫറുകളെക്കുറിച്ചും പോലീസ് മുന്നറിയിപ്പ് നൽകി. കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റുകളും ഹോട്ടൽ പാക്കേജുകളും വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ പണം തട്ടാൻ സാധ്യതയുണ്ട്. വ്യാജ വെബ്‌സൈറ്റുകൾ വഴിയും അംഗീകൃതമല്ലാത്ത ലിങ്കുകൾ വഴിയും ബുക്കിംഗ് നടത്തുന്നത് ഒഴിവാക്കണം. പലപ്പോഴും പണം കൈമാറിക്കഴിഞ്ഞതിന് ശേഷമായിരിക്കും ബുക്കിംഗ് നിലവിലില്ലെന്ന കാര്യം യാത്രക്കാർ അറിയുന്നത്. ഇത് സാമ്പത്തിക നഷ്ടത്തോടൊപ്പം കുടുംബത്തോടൊപ്പമുള്ള യാത്രാ പ്ലാനുകളെയും ബാധിക്കുന്നു. അതിനാൽ ലൈസൻസുള്ള ഏജൻസികൾ വഴി മാത്രം ബുക്കിംഗ് നടത്താനും പണം കൈമാറുന്നതിന് മുൻപ് കൃത്യമായ പരിശോധനകൾ നടത്താനും ദുബായ് പോലീസ് നിർദ്ദേശിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version