ഒരു ചെറിയ അശ്രദ്ധ… ലക്ഷങ്ങൾ വരെ പിഴ! ഇത്തിഹാദ് റെയിലിലെ പുതിയ നിയമങ്ങൾ അറിയാം

യുഎഇയുടെ ആദ്യ പാസഞ്ചർ ട്രെയിൻ സർവീസായ ഇത്തിഹാദ് റെയിൽ ഈ ആഴ്ച കന്നിയാത്ര ആരംഭിച്ചതോടെ യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിക്കുന്ന സർവീസിന് ആദ്യ യാത്രയ്ക്ക് മുമ്പുതന്നെ പതിനായിരത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞിരുന്നു. യാത്രക്കാരുടെ സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കാൻ ട്രെയിനുകളിലും സ്റ്റേഷനുകളിലും പാലിക്കേണ്ട നിയമങ്ങളും അവ ലംഘിച്ചാൽ ഈടാക്കുന്ന പിഴകളും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Dh200 പിഴ ലഭിക്കുന്ന നിയമലംഘനങ്ങൾ

  • ട്രെയിനിലോ സ്റ്റേഷൻ പരിസരത്തോ മാലിന്യം വലിച്ചെറിയുക.
  • ട്രെയിൻ സീറ്റുകളിൽ കാൽ വെക്കുക.
  • അധികൃതരുടെ നിർദേശം അവഗണിച്ച് പ്ലാറ്റ്‌ഫോമിൽ തുടരുക.
  • സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുക അല്ലെങ്കിൽ മറ്റൊരാളുടെ ടിക്കറ്റ് ഉപയോഗിക്കുക.
  • ഇളവിന് അർഹതയില്ലാതെ ഡിസ്കൗണ്ട് ടിക്കറ്റുകൾ ഉപയോഗിക്കുക.
  • പ്രത്യേക വിഭാഗങ്ങൾക്കായി സംവരിച്ച സീറ്റുകളിൽ അനുമതിയില്ലാതെ ഇരിക്കുക.
  • നിരോധിതമോ നിയന്ത്രിതമോ ആയ വസ്തുക്കൾ ട്രെയിനിൽ കൊണ്ടുപോകുക.
  • ടിക്കറ്റിനേക്കാൾ ഉയർന്ന ക്ലാസിൽ യാത്ര ചെയ്യുക.
  • സുരക്ഷാ ഉദ്യോഗസ്ഥരുടെയോ റെയിൽ ജീവനക്കാരുടെയോ നിർദേശങ്ങൾ പാലിക്കാതിരിക്കുക.
  • മദ്യലഹരിയിലോ യാത്രയ്ക്ക് അനുയോജ്യമല്ലാത്ത അവസ്ഥയിലോ ട്രെയിനിലോ സ്റ്റേഷനിലോ പ്രവേശിക്കുക.
  • മദ്യപാനീയങ്ങൾ ട്രെയിനിൽ കൊണ്ടുവരുകയോ ഉപയോഗിക്കുകയോ ചെയ്യുക.
  • ടിക്കറ്റിൽ വ്യാജം വരുത്തുകയോ തട്ടിപ്പിലൂടെ ടിക്കറ്റ് ഉപയോഗിക്കുകയോ ചെയ്യുക.

Dh500 പിഴ ലഭിക്കുന്ന നിയമലംഘനങ്ങൾ

  • ട്രെയിനിലോ സ്റ്റേഷനിലോ പുകവലിക്കുകയോ വേപ്പിംഗ് നടത്തുകയോ ചെയ്യുക.
  • മറ്റ് യാത്രക്കാർക്ക് ശല്യമാകുന്ന രീതിയിൽ പെരുമാറുക, ബഹളംവയ്ക്കുക, ഭീഷണിപ്പെടുത്തുക, തുപ്പുക തുടങ്ങിയ പ്രവൃത്തികൾ നടത്തുക.
  • ട്രെയിൻ സർവീസ് വൈകിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കുക.
  • ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറാനോ ഇറങ്ങാനോ ശ്രമിക്കുക.
  • നിരോധിത ലഹരിവസ്തുക്കൾ കൈവശം വെക്കുകയോ ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുക.
  • അധികൃതരുടെ അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങൾക്കായി ഫോട്ടോയോ വീഡിയോയോ ചിത്രീകരിക്കുക.

Dh5,000 പിഴ ലഭിക്കുന്ന നിയമലംഘനങ്ങൾ

  • ട്രെയിൻ വാതിലുകൾ അടയുന്നത് തടയുകയോ യാത്രയ്ക്കിടെ വാതിൽ തുറക്കാൻ ശ്രമിക്കുകയോ ചെയ്യുക.
  • എമർജൻസി ബ്രേക്ക്, അലാറം, അഗ്നിശമന ഉപകരണങ്ങൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുക.
  • ട്രെയിനിൽ നിന്നോ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ നിന്നോ വസ്തുക്കൾ പുറത്തേക്ക് എറിയുക.
  • അനുമതിയില്ലാതെ റെയിൽവേ ട്രാക്കിലോ റെയിൽവേ ഭൂമിയിലോ പ്രവേശിക്കുക.
  • ട്രെയിനുകൾക്കും സ്റ്റേഷൻ സൗകര്യങ്ങൾക്കും കേടുപാടുകൾ വരുത്തുക.
  • അടിയന്തര സാഹചര്യമില്ലാതെ എമർജൻസി എക്സിറ്റ് ഉപയോഗിക്കുക.

Dh10,000 വരെ പിഴ

മുകളിൽ പരാമർശിക്കാത്ത മറ്റ് ഗുരുതര നിയമലംഘനങ്ങൾക്കും കുറ്റത്തിന്റെ സ്വഭാവം അനുസരിച്ച് Dh100 മുതൽ Dh10,000 വരെ പിഴ ചുമത്താൻ ഇത്തിഹാദ് റെയിലിന് അധികാരമുണ്ടെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷയും സർവീസിന്റെ സുഗമമായ നടത്തിപ്പും ഉറപ്പാക്കുന്നതിനാണ് ഈ കർശന നിയമങ്ങൾ നടപ്പിലാക്കിയിരിക്കുന്നതെന്നും ട്രെയിനിൽ യാത്ര ചെയ്യുന്നവർ എല്ലാ സുരക്ഷാനിർദേശങ്ങളും കൃത്യമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version