UAE Midday Break Delivery Rules; യുഎഇയിൽ ഉച്ചസമയത്തെ കടുത്ത ചൂടിൽ നടപ്പിലാക്കുന്ന ഉച്ചവിശ്രമ നിയമം നിലനിൽക്കുന്ന സമയങ്ങളിൽ ജോലി ചെയ്യാൻ ഡെലിവറി ഡ്രൈവർമാരെ നിർബന്ധിക്കരുതെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (Mohre) അറിയിച്ചു. ഈ സമയത്ത് ജോലി ചെയ്യാൻ താത്പര്യമില്ലാത്ത ഡ്രൈവർമാരെ അതിനായി പ്രേരിപ്പിക്കാൻ കമ്പനികൾക്ക് അവകാശമില്ല. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത്. ഈ സമയത്ത് നടന്നുക്കൊണ്ടുള്ള ഡെലിവറികൾ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
ഡെലിവറി പ്ലാറ്റ്ഫോമുകൾക്കുള്ള നിർദ്ദേശങ്ങൾ
നിയന്ത്രണമുള്ള സമയങ്ങളിൽ ഡെലിവറി ഓർഡറുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തണം. ഒരു റൈഡർക്ക് മൂന്നിൽ കൂടുതൽ ഓർഡറുകൾ നൽകാൻ പാടില്ല. കൂടാതെ, മൊത്തം ഡെലിവറി സമയം 60 മിനിറ്റിൽ കൂടരുതെന്നും മന്ത്രാലയം വ്യക്തമാക്കി. സൂര്യപ്രകാശമേൽക്കുന്ന തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് 22 വർഷമായി യുഎഇ ഈ നിയമം നടപ്പിലാക്കുന്നത്.
റൈഡർമാർക്കുള്ള സൗകര്യങ്ങൾ
രാജ്യത്തുടനീളം 12,000-ലധികം എസി ഘടിപ്പിച്ച വിശ്രമ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) മെട്രോ, ബസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് 23 താല്കാലിക വിശ്രമ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
റൈഡർമാർക്ക് അവരുടെ മൊബൈൽ ആപ്പുകളിലെ ഇൻ്ററാക്ടീവ് മാപ്പുകൾ വഴി അടുത്തുള്ള വിശ്രമ കേന്ദ്രങ്ങൾ കണ്ടെത്താനാകും.
ഡെലിവറി കമ്പനികൾ ജീവനക്കാർക്ക് ആവശ്യമായ കുടിവെള്ളം, തണുപ്പിക്കാനുള്ള സംവിധാനങ്ങൾ, മറ്റ് ആരോഗ്യ സുരക്ഷാ സൗകര്യങ്ങൾ എന്നിവ നൽകണം. റൈഡർമാർക്ക് വിശ്രമ കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിവും മാപ്പും നൽകേണ്ടത് പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്തമാണ്. കൂടാതെ, ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനുള്ള ബോധവൽക്കരണ സന്ദേശങ്ങൾ റൈഡർമാർക്ക് കൃത്യമായി അയക്കുകയും വേണം.
മന്ത്രാലയത്തിൻ്റെ സ്മാർട്ട് ഡിജിറ്റൽ സംവിധാനങ്ങൾ വഴിയും നേരിട്ടുള്ള പരിശോധനകൾ വഴിയും നിയമലംഘനങ്ങൾ നിരീക്ഷിക്കും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് മന്ത്രാലയത്തിൻ്റെ കോൾ സെൻ്റർ നമ്പറായ 600590000 വഴിയോ വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവ വഴിയോ പരാതിപ്പെടാവുന്നതാണ്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
