വനിതകൾക്കായി മാത്രം പ്രത്യേക ബീച്ച്; കഫേകൾ, ഫിറ്റ്നസ് കേന്ദ്രങ്ങൾ, വിനോദ സൗകര്യങ്ങൾ… നിക്ഷേപകരെ സ്വാഗതം ചെയ്ത് ദുബായ്!

ദുബായിലെ അൽ മംസാർ ബീച്ചിനെ വിനോദസഞ്ചാരത്തിന്റെയും നിക്ഷേപത്തിന്റെയും പ്രധാന കേന്ദ്രമാക്കി മാറ്റുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി പുതിയ നിക്ഷേപ അവസരങ്ങൾ പ്രഖ്യാപിച്ചു. പൊതുമേഖല-സ്വകാര്യ പങ്കാളിത്തത്തിന്റെ ഭാഗമായി വിവിധ വാണിജ്യ പദ്ധതികൾക്ക് നിക്ഷേപകരെ ക്ഷണിച്ചിരിക്കുകയാണ്. ഭക്ഷണശാലകൾ, കഫേകൾ, വിനോദ സൗകര്യങ്ങൾ, കുടുംബ സൗഹൃദ സേവനങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ നിക്ഷേപ സാധ്യതകളാണ് ഒരുക്കിയിരിക്കുന്നത്. ബീച്ചിന്റെ ആകർഷണീയത വർധിപ്പിക്കുന്നതിനൊപ്പം സന്ദർശകർക്കായി ലോകോത്തര സേവനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ദുബായുടെ വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്കും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിനും ഈ സംരംഭം കൂടുതൽ കരുത്തേകുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. നിക്ഷേപകർക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള ബിസിനസ് അവസരങ്ങൾ ഒരുക്കുന്നതിനും പദ്ധതി സഹായകരമാകുമെന്നാണ് പ്രതീക്ഷ.

∙ ഭക്ഷണശാലകളൊരുക്കാം, ഫിറ്റ്നസ് കേന്ദ്രങ്ങളും
ഭക്ഷ്യ-പാനീയ വിപണി (ഫുഡ് ആൻഡ് ബിവറേജ്), വാട്ടർ സ്പോർട്സ്, ഫിറ്റ്നസ്-വെൽനസ് കേന്ദ്രങ്ങൾ, സമുദ്ര വിനോദങ്ങൾ, മറ്റ് വിനോദ പരിപാടികൾ തുടങ്ങിയ വിവിധ മേഖലകളിലാണ് നിക്ഷേപത്തിന് അവസരമുള്ളത്. താൽപര്യമുള്ള പങ്കാളികൾക്ക് 2026 ജൂലൈ 3 വരെ ദുബായ് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ നിക്ഷേപ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. ലഭ്യമായ അവസരങ്ങളുടെ 30 ശതമാനം സ്വദേശി സംരംഭകർക്കും മുഹമ്മദ് ബിൻ റാഷിദ് എസ്റ്റാബ്ലിഷ്‌മെന്റ് ഫോർ എസ്എംഇ ഡെവലപ്‌മെന്റിലെ (ദുബായ് എസ്എംഇ) അംഗങ്ങൾക്കുമായി പ്രത്യേകം നീക്കിവച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version