ബോട്ടും ട്രെയിലറും വലിച്ചുകൊണ്ടുപോകുന്നവർ ശ്രദ്ധിക്കുക; കുവൈറ്റിൽ പുതിയ മുന്നറിയിപ്പ്


ട്രെയിലറുകളോ ബോട്ടുകളോ മറ്റ് വാഹനങ്ങളിൽ ഘടിപ്പിച്ച് റോഡിലൂടെ വലിച്ചുകൊണ്ടുപോകുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് കുവൈറ്റ് ട്രാഫിക് വകുപ്പ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഓർമ്മപ്പെടുത്തൽ. മറ്റ് വാഹനങ്ങളോ ബോട്ടുകളോ വലിച്ചുകൊണ്ടുപോകുന്ന വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററായിരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം വാഹനങ്ങൾ റോഡിന്റെ വലതുവശം ചേർന്നുമാത്രമേ സഞ്ചരിക്കാവൂ. ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ, റിഫ്ലക്ടീവ് ടേപ്പുകൾ, പ്രവർത്തനക്ഷമമായ ലൈറ്റുകൾ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണമെന്നും നിർദേശമുണ്ട്.

ഒരു വാഹനത്തിന് പിന്നിൽ ഒന്നിലധികം ബോട്ടുകൾ ഒരേസമയം വലിച്ചുകൊണ്ടുപോകുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും ട്രാഫിക് വകുപ്പ് അറിയിച്ചു.

നിയമലംഘനം നടത്തുന്ന വാഹനങ്ങളും അവയോട് ഘടിപ്പിച്ചിരിക്കുന്ന ട്രെയിലറുകളോ ബോട്ടുകളോ എക്സിക്യൂട്ടീവ് റെഗുലേഷൻസിലെ ആർട്ടിക്കിൾ 207 പ്രകാരം 60 ദിവസത്തേക്ക് പിടിച്ചെടുക്കുമെന്ന് (ഇംപൗണ്ട്) അധികൃതർ മുന്നറിയിപ്പ് നൽകി.

പിഴകളും മറ്റ് നിയമനടപടികളും ഒഴിവാക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി എല്ലാ ഡ്രൈവർമാരും ഈ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version