
ഷാർജ: ഷാർജ ഇസ്ലാമിക് ബാങ്കിന്റെ (SIB) ‘മിലിയനയർ’ ക്യാമ്പെയ്‌നിലൂടെ വമ്പൻ സമ്മാനം സ്വന്തമാക്കി അബുദാബിയിൽ താമസിക്കുന്ന പ്രവാസി യുവാവ്. 34 വയസ്സുകാരനായ ഷജീർ വെങ്കത്തൊട്ടത്തിൽ എന്ന പ്രവാസിക്കാണ് രണ്ട് മില്യൺ ദിർഹം (ഏകദേശം 4.5 കോടിയിലധികം രൂപ) സമ്മാനമായി ലഭിച്ചത്.
ജീവിതം മാറ്റിമറിക്കാൻ ഉതകുന്ന ഈ വലിയ തുക ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഷജീറും കുടുംബവും. ബാങ്കിന്റെ ഡിജിറ്റൽ ആപ്പ് വഴി വെറും രണ്ട് മാസം മുൻപാണ് ഷജീർ തന്റെ സേവിംഗ്സ് അക്കൗണ്ട് ആരംഭിച്ചത്. ഇത്രയും പെട്ടെന്ന് തന്റെ സ്വപ്നം യാഥാർത്ഥ്യമാകുമെന്ന് കരുതിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
“ബാങ്കിന്റെ ഈ ക്യാമ്പെയ്‌നെ കുറിച്ച് ഞാൻ ധാരാളം വായിച്ചറിഞ്ഞിട്ടുണ്ട്. എന്നെങ്കിലും ഇതിലൊരു വിജയി ആകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇത്രവേഗം അത് സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല,” ഷജീർ പറഞ്ഞു. ഈ തുക തന്റെ ഭാവി സുരക്ഷിതമാക്കാനും നാട്ടിലുള്ള കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരാനും ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാർജ ഇസ്ലാമിക് ബാങ്കിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാന പദ്ധതികളിലൊന്നാണ് ‘മിലിയനയർ’ ക്യാമ്പെയ്ൻ. ഓരോ 10,000 ദിർഹം സേവിംഗ്സ് അക്കൗണ്ടിൽ നിക്ഷേപിക്കുമ്പോഴും ഓരോ എൻട്രിയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഷജീറിന് പുറമെ, മുസ ബട്ടി എന്ന സ്വദേശി പൗരന് ആഡംബര വാഹനമായ ബിഎംഡബ്ല്യു (BMW XM) ഉൾപ്പെടെയുള്ള സമ്മാനങ്ങളും ഇത്തവണത്തെ നറുക്കെടുപ്പിലൂടെ ലഭിച്ചിട്ടുണ്ട്.
ഉപഭോക്താക്കളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഷാർജ ഇസ്ലാമിക് ബാങ്ക് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേർക്ക് ജീവിതത്തിൽ വലിയൊരു കൈത്താങ്ങായി മാറാൻ ഈ ക്യാമ്പെയ്‌ന് സാധിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t