വാഹനം തടഞ്ഞ് ഡ്രൈവറെ മർദിച്ചു; ലൈസൻസ് റദ്ദാക്കി ദുബായ് കോടതി

റോഡിൽ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയും മറ്റൊരു ഡ്രൈവറെ ആക്രമിക്കുകയും ചെയ്ത കേസിൽ ഒരാൾക്ക് ദുബായ് കോടതി മൂന്ന് മാസം തടവുശിക്ഷ വിധിച്ചു. ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾക്കും റോഡ് ആക്രമണങ്ങൾക്കുമെതിരെ യുഎഇ അധികൃതർ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് ശിക്ഷ. കേസിലെ പ്രതി അശ്രദ്ധമായി വാഹനമോടിച്ച് മറ്റൊരു വാഹനത്തിന് മുന്നിലേക്ക് പെട്ടെന്ന് വെട്ടിച്ചുകയറുകയും തുടർന്ന് ആ വാഹനത്തെ പിന്തുടർന്ന് നിർബന്ധപൂർവം തടയുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. പിന്നാലെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ പ്രതി ഡ്രൈവറെ ആക്രമിച്ചതായും പ്രോസിക്യൂഷൻ വ്യക്തമാക്കി.

തടവുശിക്ഷയ്ക്ക് പുറമെ പ്രതിയുടെ ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കാനും കോടതി ഉത്തരവിട്ടു. റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന ഇത്തരം പ്രവൃത്തികൾക്ക് യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന സന്ദേശമാണ് ഈ വിധിയിലൂടെ അധികൃതർ നൽകുന്നത്. ഡ്രൈവർമാർ എല്ലായ്പ്പോഴും ക്ഷമയും സ്വയംനിയന്ത്രണവും പാലിക്കണമെന്നും റോഡ് മര്യാദകൾ മാനിക്കണമെന്നും ദുബായ് ട്രാഫിക് പ്രോസിക്യൂഷൻ അധികൃതർ ഓർമിപ്പിച്ചു. നിയമലംഘനങ്ങൾ നേരിടാനുള്ള അധികാരം ബന്ധപ്പെട്ട സുരക്ഷാ, ട്രാഫിക് വകുപ്പുകൾക്കാണെന്നും വ്യക്തികൾ സ്വയം നിയമം കൈയിലെടുക്കരുതെന്നും മുന്നറിയിപ്പ് നൽകി.

യുഎഇ ട്രാഫിക് നിയമപ്രകാരം പെട്ടെന്ന് വാഹനം വെട്ടിച്ചുകയറുന്നത് ഗുരുതര നിയമലംഘനമാണ്. സാധാരണ സാഹചര്യങ്ങളിൽ ഇതിന് പിഴയും ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെങ്കിലും, അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയോ മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുകയോ ചെയ്താൽ തടവുശിക്ഷ ഉൾപ്പെടെയുള്ള കർശന നടപടികൾ നേരിടേണ്ടിവരും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version