
കുവൈറ്റിന് നേരെ വീണ്ടും വ്യോമഭീഷണി ഉണ്ടായതിനെ തുടർന്ന് ഇന്ന് പുലർച്ചെ 4:50 ന് അടച്ച വ്യോമപാത വീണ്ടും തുറന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് അടച്ചിട്ടത്. യാത്രക്കാരുടെയും വിമാന സർവീസുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ അടിയന്തര നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. വ്യോമപാത അടച്ചതിനെ തുടർന്ന് കുവൈത്തിലേക്ക് സർവീസ് നടത്തിയിരുന്ന ചില വിമാനങ്ങൾ സമീപ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടതായും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. യാത്രാ പദ്ധതികളുള്ളവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ടു സർവീസുകളുടെ പുതുക്കിയ സമയക്രമം ഉറപ്പാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. എയർവേയ്സ് വിമാനം കുവൈത്ത് സമയം രാവിലെ 10 മണിയോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും.രാവിലെ 6:30ന് എത്തേണ്ടിയിരുന്ന വിമാനം വ്യോമഗതാഗത നിയന്ത്രണങ്ങൾ മൂലം വൈകുകയായിരുന്നു.
അതേസമയം, രാവിലെ 5:40ന് കുവൈത്തിലെത്തേണ്ടിയിരുന്ന കൊച്ചി–കുവൈത്ത് ജസീറ എയർവേയ്സ് വിമാനത്തിന് ഇതുവരെ പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ വിമാനം ദമാം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ കുവൈത്തിലേക്ക് പുറപ്പെടുന്ന സമയം ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/J8DppBWsXPaAoNLAwKnfF8?mode=gi_t
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് ആകാശത്ത് മിസൈൽ ആക്രമണം; 24 മണിക്കൂറിനിടെ 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും വെടിവെച്ചിട്ട് വ്യോമപ്രതിരോധ സേന
കുവൈറ്റിന്റെ ആകാശപരിധി ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഏഴ് ഡ്രോണുകളെയുമാണ് കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തത്. ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളെ അതിശക്തമായ രീതിയിൽ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു എന്നത് സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി.
രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കിയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അത്യാധുനികമായ റഡാർ സംവിധാനങ്ങളും മിസൈൽ പ്രതിരോധ കവചങ്ങളും കൃത്യസമയത്ത് പ്രവർത്തിച്ചതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിവെച്ചിട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വിജനമായ പ്രദേശങ്ങളിൽ വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു. അതിർത്തികളിലും ആകാശപരിധിയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും കർശനമായി തുടരാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/J8DppBWsXPaAoNLAwKnfF8?mode=gi_t