യുഎഇയിലെ പ്രവാസികൾക്ക് വീണ്ടും അവധിക്കാലം; അടുത്ത നീണ്ട അവധി ഈ ആഘോഷത്തിന്

ബലിപെരുന്നാൾ അവധിക്ക് ശേഷം യുഎഇയിലെ സ്വദേശികൾക്കും പ്രവാസികൾക്കും വീണ്ടും ഒരു നീണ്ട വാരാന്ത്യത്തിനുള്ള സാധ്യത തെളിയുന്നു. 2026-ലെ ശേഷിക്കുന്ന പൊതു അവധികളിൽ ചിലത് ആഴ്ചയുടെ മധ്യത്തിൽ വരുന്നതിനാൽ, പുതിയ അവധി നയത്തിന്റെ ആനുകൂല്യം ലഭിച്ചാൽ കൂടുതൽ നീണ്ട അവധികൾ ലഭിക്കാമെന്നാണ് പ്രതീക്ഷ. അടുത്ത പ്രധാന അവധിയായി ഹിജ്റ പുതുവർഷമാണ് വരുന്നത്. നിലവിലെ കണക്കുകൾ പ്രകാരം മുഹറം ഒന്നിന് അനുബന്ധിച്ചുള്ള അവധി ജൂൺ മധ്യത്തോടെ ആയിരിക്കും. ചന്ദ്രദർശനത്തെ ആശ്രയിച്ചാണ് അന്തിമ തീയതി പ്രഖ്യാപിക്കുക. എന്നാൽ ചൊവ്വാഴ്ച വരുന്ന ഈ അവധി തിങ്കളാഴ്ചയിലേക്ക് മാറ്റാൻ സർക്കാർ തീരുമാനിച്ചാൽ, ശനി, ഞായർ, തിങ്കൾ ദിവസങ്ങൾ ചേർന്ന് മൂന്ന് ദിവസത്തെ ലോങ് വീക്കെൻഡ് ലഭിക്കും. അതുപോലെ നബിദിന അവധിയും ഓഗസ്റ്റിൽ വരാനിരിക്കുകയാണ്. ഈ അവധിയും ആഴ്ചയുടെ മധ്യത്തിലാണ് പ്രതീക്ഷിക്കുന്നത്. കാബിനറ്റ് തീരുമാനപ്രകാരം അവധി തിങ്കളാഴ്ചയിലേക്ക് മാറ്റിയാൽ മറ്റൊരു മൂന്ന് ദിവസത്തെ വിശ്രമാവസരം കൂടി ലഭിക്കും.

വർഷാവസാനത്തിൽ ആഘോഷിക്കപ്പെടുന്ന യുഎഇ ദേശീയ ദിന അവധിയും പ്രവാസികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഡിസംബർ 2, 3 തീയതികളിലാണ് ഔദ്യോഗിക അവധി. വാരാന്ത്യത്തോട് ചേർത്ത് ക്രമീകരണമുണ്ടായാൽ നാല് ദിവസമോ അതിലധികമോ നീളുന്ന അവധി ലഭിക്കാനും സാധ്യതയുണ്ട്. ആഴ്ചയുടെ മധ്യത്തിൽ വരുന്ന ചില പൊതു അവധികൾ തിങ്കളാഴ്ചയിലേക്കോ വെള്ളിയാഴ്ചയിലേക്കോ മാറ്റാൻ യുഎഇ കാബിനറ്റിന് അധികാരം നൽകുന്ന പുതിയ നിയമമാണ് ഇത്തരം നീണ്ട വാരാന്ത്യങ്ങൾക്ക് വഴിയൊരുക്കുന്നത്. ഇതിലൂടെ പ്രവാസികൾക്കും സ്വദേശികൾക്കും യാത്രകളും കുടുംബസംഗമങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്യാൻ കൂടുതൽ അവസരം ലഭിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy