വ്യാജ രാജകുമാരി, കൊട്ടാരസദൃശ്യമായ വിരുന്ന്, കൺകെട്ടുവിദ്യ പോലെ തട്ടിപ്പ്; ദുബായിൽ കോടികളുടെ ‘ഊദ്’ കൊള്ളയടിച്ച അന്താരാഷ്ട്ര സംഘം പിടിയിൽ

വ്യാജ രാജകുമാരിയെയും കൊട്ടാരസദൃശ്യമായ സ്വീകരണവും ഒരുക്കി പെർഫ്യൂം വ്യാപാരിയിൽ നിന്ന് 1.2 കോടി ദിർഹം (ഏകദേശം 27 കോടിയിലധികം ഇന്ത്യൻ രൂപ) വിലമതിക്കുന്ന ഉന്നത നിലവാരത്തിലുള്ള അഗർവുഡ് (ഊദ്) തട്ടിയെടുത്ത അന്താരാഷ്ട്ര സംഘത്തെ ദുബായ് പോലീസ് പിടികൂടി. എട്ടംഗ സംഘത്തിലെ നാല് പേരെ അതിവേഗ ഓപ്പറേഷനിലൂടെ വെറും 12 മണിക്കൂറിനുള്ളിലാണ് പോലീസ് വലയിലാക്കിയത്.

ദുബായിലെ പ്രാദേശിക മാർക്കറ്റിൽ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. സംഘത്തിലെ രണ്ടുപേർ പ്രമുഖ പെർഫ്യൂം വ്യാപാരിയെ സമീപിച്ച്, ദുബായ് സന്ദർശിക്കുന്ന ഒരു പ്രമുഖ രാജകുമാരിക്ക് അവരുടെ ശേഖരത്തിലെ ഏറ്റവും മികച്ച ഊദ് വാങ്ങാൻ താല്പര്യമുണ്ടെന്ന് വിശ്വസിപ്പിച്ചു.

വ്യാപാരിക്ക് ഒട്ടും സംശയം തോന്നാത്ത രീതിയിലായിരുന്നു ഇവരുടെ നീക്കങ്ങൾ. ഇതിനായി ഒരു ലക്ഷ്വറി വില്ല വാടകയ്ക്കെടുത്ത് സ്വകാര്യ സുരക്ഷാ ഗാർഡുകളെയും ഔദ്യോഗിക സ്വീകരണമുറിയും വൻ വിരുന്നും സംഘം ഒരുക്കിയിരുന്നു. വ്യാപാരി വിലകൂടിയ അഗർവുഡുമായി എത്തിയപ്പോൾ, രാജകീയ പ്രൗഢിയോടെ എത്തിയ ഒരു സ്ത്രീ ‘രാജകുമാരി’ ചമഞ്ഞ് ഊദ് പരിശോധിച്ച് കച്ചവടം ഉറപ്പിച്ചു.

രാജകീയ പ്രോട്ടോക്കോളിന്റെ ഭാഗമായി, ഊദ് പ്രത്യേക ലക്ഷ്വറി ബാഗുകളിലേക്ക് മാറ്റണമെന്നും, പണവും മറ്റ് രേഖകളും അടുത്ത ദിവസം രാവിലെ കൈമാറാമെന്നും ഇവർ വ്യാപാരിയെ അറിയിച്ചു. വ്യാപാരിയുടെ ശ്രദ്ധ മാറിയ നിമിഷത്തിൽ, സംഘം ബാഗിലുണ്ടായിരുന്ന വിലകൂടിയ അഗർവുഡ് മുഴുവൻ മാറ്റി പകരം വിലകുറഞ്ഞ സാധാരണ മരക്കഷ്ണങ്ങൾ നിറച്ചു.

പിറ്റേന്ന് രാവിലെ വ്യാപാരി ഫോൺ വിളിച്ചപ്പോൾ സംഘാംഗങ്ങളുടെ ഫോണുകളെല്ലാം സ്വിച്ച് ഓഫ് ആയിരുന്നു. സംശയം തോന്നി ബാഗ് തുറന്നു നോക്കിയപ്പോഴാണ് കോടികൾ വിലവരുന്ന ഊദിന് പകരം വെറും മരക്കഷ്ണങ്ങളാണ് ഉള്ളതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്.

വ്യാപാരി ഉടൻ തന്നെ ദുബായ് പോലീസിൽ വിവരമറിയിച്ചു. തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ദുബായിലെ അത്യാധുനിക സ്മാർട്ട് സർവൈലൻസ് നെറ്റ്‌വർക്കിന്റെയും AI ക്യാമറകളുടെയും സഹായത്തോടെ പ്രതികളുടെ നീക്കങ്ങൾ തത്സമയം നിരീക്ഷിച്ചു.

പരാതി ലഭിച്ച് മണിക്കൂറുകൾക്കകം സംഘത്തിന്റെ ഒളിത്താവളം വളഞ്ഞ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്യുകയും തട്ടിയെടുത്ത അഗർവുഡ് മുഴുവനായി വീണ്ടെടുക്കുകയും ചെയ്തു.

എന്നാൽ, വ്യാജ രാജകുമാരിയായി അഭിനയിച്ച സ്ത്രീയും മറ്റ് മൂന്ന് കൂട്ടാളികളും തട്ടിപ്പ് നടത്തിയ ഉടൻ തന്നെ രാജ്യം വിട്ടിരുന്നു. ഇവർക്കായി ദുബായ് പോലീസ് ഇന്റർപോളിന്റെ സഹായത്തോടെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരെ ഉടൻ തന്നെ കണ്ടെത്തി ദുബായിലേക്ക് തിരിച്ചെത്തിക്കുമെന്നും പോലീസ് വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy