വിദേശ മദ്യക്കുപ്പികളും ലക്ഷക്കണക്കിന് രൂപയുമായി പ്രവാസികൾ പിടിയിൽ; കുവൈറ്റിലെ നിയമലംഘകർ ജാഗ്രതൈ!

കുവൈറ്റ് സിറ്റി: ഹാവല്ലി ഗവർണറേറ്റിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ വൻ മദ്യശേഖരവുമായി രണ്ട് പ്രവാസികൾ പിടിയിലായി. വിൽപനയ്ക്കായി തയ്യാറാക്കി വെച്ചിരുന്ന 85 കുപ്പി വിദേശ മദ്യവും മദ്യവിൽപനയിലൂടെ സമ്പാദിച്ചതെന്ന് കരുതുന്ന 4,710 കുവൈറ്റ് ദിനാറും ഇവരിൽ നിന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഏകദേശം 13 ലക്ഷത്തോളം ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുകയാണ് പ്രതികളുടെ പക്കൽ ഉണ്ടായിരുന്നത്.

ഹാവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നടന്ന പതിവ് പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് ഈ വൻ നിയമലംഘനം പുറത്തുവന്നത്. നിയമവിരുദ്ധമായി രാജ്യത്തേക്ക് എത്തിച്ച മദ്യക്കുപ്പികൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം. പിടികൂടിയ പ്രതികളെയും തൊണ്ടിമുതലുകളും തുടർനടപടികൾക്കായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡ്രഗ് കൺട്രോളിന് കൈമാറി. പിടിയിലായവർക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നിയമവാഴ്ച ഉറപ്പാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy