കുവൈറ്റിലെ ആരോഗ്യപ്രവർത്തകർക്ക് സന്തോഷ വാർത്ത 


nurse

കുവൈത്തിലെ സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയാ സേവനങ്ങൾ പൂർണമായും സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാൻ തീരുമാനം. ഇതോടൊപ്പം ആരോഗ്യപ്രവർത്തകർക്ക് അവധി അനുവദിക്കുന്ന സംവിധാനവും പുനരാരംഭിക്കും. ഈ തീരുമാനം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചതനുസരിച്ച്, യുദ്ധ സാഹചര്യത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകൾ ഇനി മുൻകൂട്ടി തയ്യാറാക്കിയ ഷെഡ്യൂൾ പ്രകാരം വീണ്ടും ആരംഭിക്കും.

അതേസമയം, ആവശ്യമായ സാഹചര്യങ്ങളിൽ അടിയന്തര സേവനങ്ങൾ ഉറപ്പാക്കാൻ വേണ്ട ക്രമീകരണങ്ങൾ മന്ത്രാലയം തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version