ജോലി ചെയ്തു… പണം കിട്ടിയില്ലേ? നിങ്ങളുടെ അവകാശം എന്തെന്ന് അറിയാതെ പോകരുത് — യുഎഇ നിയമം നിങ്ങളോടൊപ്പമുണ്ട്! കൂടുതൽ അറിയാം

ജോലി പൂര്‍ത്തിയാക്കിയിട്ടും പ്രതിഫലം ലഭിക്കാതെ പോകുന്നത് പല സംരംഭകരെയും ഗുരുതര പ്രതിസന്ധിയിലേക്ക് നയിക്കുന്ന പ്രശ്നമാണ്. എന്നാല്‍ വ്യക്തമായ എഴുത്തുപരമായ കരാറോ രേഖാമൂലത്തിലുള്ള തെളിവുകളോ ഇല്ലാത്ത സാഹചര്യങ്ങളിലും യുഎഇയിലെ നിയമപ്രകാരം കുടിശ്ശിക തുകയും അതുവഴി ഉണ്ടായ നഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ അവസരമുണ്ട്. ഒരു ക്ലയന്റ് കരാറനുസരിച്ച് ജോലി പൂര്‍ത്തിയാക്കിയ ശേഷവും അനാവശ്യമായി പണം നല്‍കാതെ താമസിപ്പിക്കുന്നതോ നിരസിക്കുന്നതോ നിയമവിരുദ്ധമായി കണക്കാക്കപ്പെടാം. ഇത്തരത്തിലുള്ള കേസുകളില്‍ കോടതി പ്രധാനമായും മൂന്ന് കാര്യങ്ങള്‍ പരിശോധിക്കും: ക്ലയന്റിന്റെ ഭാഗത്ത് നിയമപരമായ വീഴ്ച ഉണ്ടായോ (Fault), അതിലൂടെ നിങ്ങള്‍ക്ക് സാമ്പത്തികമോ മറ്റ് തരത്തിലുള്ള ദോഷമോ സംഭവിച്ചോ (Harm), ആ ദോഷത്തിന് കാരണം ക്ലയന്റിന്റെ നടപടി തന്നെയാണോ (Causal link) എന്നത്.
പലര്‍ക്കും രേഖാമൂലത്തിലുള്ള തെളിവുകളുടെ അഭാവം നിയമനടപടികളില്‍ നിന്ന് പിന്തിരിപ്പിക്കുന്ന ഘടകമാണ്. എന്നാല്‍ കൃത്യമായ രേഖകള്‍ ഇല്ലെങ്കിലും നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ സാധിക്കുമെന്ന് നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നു. ജോലി പൂര്‍ത്തിയാക്കിയതിന്റെ സാഹചര്യങ്ങളും ലഭ്യമായ തെളിവുകളും അടിസ്ഥാനമാക്കി നഷ്ടപരിഹാര തുക കോടതി തീരുമാനിക്കും.

കുടിശ്ശിക നല്‍കുന്നതില്‍ അനാവശ്യമായ കാലതാമസം വരുത്തുന്നതും നഷ്ടപരിഹാരത്തിന് കാരണമാകാം. 2025ലെ കാസേഷന്‍ കോടതിയുടെ വിധിപ്രകാരം, സാധുവായ കാരണങ്ങളില്ലാതെ പണം നല്‍കുന്നത് വൈകിക്കുന്നത് കടം ലഭിക്കേണ്ട വ്യക്തിക്ക് ദോഷകരമായ സാഹചര്യമായി കണക്കാക്കപ്പെടുന്നു. ആ തുക സമയത്ത് ഉപയോഗിക്കാന്‍ കഴിയാതെ പോയതും നഷ്ടമായി കണക്കാക്കാം. അതുകൊണ്ട് തന്നെ, ജോലി പൂര്‍ത്തിയാക്കിയതിന്റെ തെളിവുകള്‍ — ഇമെയിലുകള്‍, സന്ദേശങ്ങള്‍, പ്രവൃത്തി രേഖകള്‍ എന്നിവ — സൂക്ഷിക്കുന്നത് ഏറെ ഗുണകരമാണ്. നിയമനടപടികള്‍ക്ക് മുന്‍പ് കുടിശ്ശിക അടയ്ക്കാന്‍ ആവശ്യപ്പെട്ട് ഔദ്യോഗിക നോട്ടീസ് നല്‍കുന്നതും ഉചിതമാണ്. ബിസിനസ് ഇടപാടുകളില്‍ സമയബന്ധിതമായ പ്രതിഫലം ലഭിക്കുക എന്നത് ഓരോരുത്തരുടെയും അവകാശമാണ്. അത് ലംഘിക്കപ്പെടുമ്പോള്‍ നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ മടിക്കേണ്ടതില്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version