പാർക്ക് ചെയ്തിരിക്കുന്ന ട്രക്കുകളിൽ നിന്ന് ഡീസൽ മോഷണം; പ്രവാസികളെ കയ്യോടെ പൊക്കി പോലീസ് 


ജെബൽ അലി മേഖലയിലെ പാർക്ക് ചെയ്തിരുന്ന ട്രക്കുകളിൽ നിന്ന് വ്യാപകമായി ഡീസൽ മോഷ്ടിച്ച സംഘത്തെ ദുബായ് പോലീസ് പിടികൂടി. ക്രിമിനൽ പശ്ചാത്തലമുള്ള രണ്ട് സിറിയൻ സ്വദേശികളാണ് അറസ്റ്റിലായത്. സംഭവത്തിൽ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. ജെബൽ അലി പോലീസ് സ്റ്റേഷൻ പരിധിയിൽ നിർത്തിയിട്ടിരുന്ന ഭാരവാഹനങ്ങളിൽ നിന്ന് ഇന്ധനം മോഷണം പോകുന്നതായി നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവും ഗതാഗത വിഭാഗവും ചേർന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തി പിടികൂടിയത്.

മോട്ടോർ പമ്പുകൾ, ഹോസുകൾ, വലിയ സംഭരണ ടാങ്കുകൾ എന്നിവ ഘടിപ്പിച്ച ഫോർ വീൽ ഡ്രൈവ് വാഹനങ്ങളാണ് മോഷണത്തിനായി സംഘം ഉപയോഗിച്ചിരുന്നത്. രാത്രികാലങ്ങളിൽ ട്രക്കുകൾ പാർക്ക് ചെയ്തിടങ്ങളിലെത്തി, ഇന്ധന ടാങ്കുകളുടെ മൂടി തകർത്ത് പമ്പ് ഉപയോഗിച്ച് ഡീസൽ സ്വന്തം വാഹനങ്ങളിലേക്ക് മാറ്റുകയായിരുന്നു ഇവരുടെ രീതി. പിന്നീട് മോഷ്ടിച്ച ഡീസൽ അനധികൃതമായി വിറ്റ് പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം.

മോഷണങ്ങൾ വർധിച്ചതിനെ തുടർന്ന് ട്രക്കുകൾ പാർക്ക് ചെയ്യുന്ന പ്രധാന മേഖലകളിൽ പോലീസ് നിരീക്ഷണവും പട്രോളിംഗും ശക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പ്രതികളെ പിടികൂടാൻ സാധിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

അറസ്റ്റിലായ പ്രതികളെ തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മോഷണ സംഘത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ, എത്രത്തോളം ഡീസൽ കവർന്നുവെന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണ്.

ഇതിനിടെ, വാഹന ഉടമകളും ഡ്രൈവർമാരും ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് നിർദ്ദേശിച്ചു. ട്രക്കുകൾ പാർക്ക് ചെയ്യുമ്പോൾ ഇന്ധന ടാങ്കുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്നും, വിജനമായ ഇടങ്ങളിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും, ക്യാമറ നിരീക്ഷണമുള്ള സുരക്ഷിത പാർക്കിംഗ് സ്ഥലങ്ങൾ മാത്രം തിരഞ്ഞെടുക്കണമെന്നും മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version