
പൊതുസ്ഥലങ്ങളിലും സോഷ്യൽ മീഡിയയിലും കാണുന്ന അപരിചിതമായ ക്യുആർ കോഡുകൾ സ്കാൻ ചെയ്യുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും കൈക്കലാക്കാൻ തട്ടിപ്പുകാർ പുതിയ രീതികൾ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഈ നിർദേശം. ക്യുആർ കോഡുകൾ വഴി വ്യാജ വെബ്സൈറ്റുകളിലേക്ക് ഉപയോക്താക്കളെ നയിച്ച് പാസ്വേഡുകളും കാർഡ് വിവരങ്ങളും ചോർത്തുന്നതാണ് പ്രധാന തന്ത്രം. ചില സാഹചര്യങ്ങളിൽ, കോഡ് സ്കാൻ ചെയ്യുന്നതോടെ തന്നെ അപകടകാരിയായ സോഫ്റ്റ്വെയറുകൾ മൊബൈലിൽ ഇൻസ്റ്റാൾ ആവാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
പാർക്കിങ് സ്ഥലങ്ങൾ ഉൾപ്പെടെ പൊതുവായ ഇടങ്ങളിൽ പതിപ്പിച്ചിരിക്കുന്ന യഥാർത്ഥ ക്യുആർ കോഡുകൾക്ക് മുകളിൽ തട്ടിപ്പുകാർ വ്യാജ കോഡുകൾ ഒട്ടിക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം കോഡുകൾ സ്കാൻ ചെയ്ത് പണമടച്ചാൽ തുക നേരിട്ട് തട്ടിപ്പുകാർക്ക് പോകാൻ ഇടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഉപയോക്താക്കൾ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള ക്യുആർ കോഡുകൾ മാത്രമേ സ്കാൻ ചെയ്യാവൂ. സ്കാൻ ചെയ്തതിന് ശേഷം തുറക്കുന്ന ലിങ്ക് ഔദ്യോഗികമാണെന്ന് ഉറപ്പുവരുത്തണം. സുരക്ഷിതത്വത്തിനായി ഫോണിൽ അപ്ഡേറ്റഡ് സെക്യൂരിറ്റി സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുകയും ബാങ്കിംഗ് ഇടപാടുകൾക്ക് ഔദ്യോഗിക ആപ്പുകൾ മാത്രം ആശ്രയിക്കുകയും വേണം. സംശയകരമായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട ഇ-ക്രൈം പ്ലാറ്റ്ഫോമുകൾ വഴി അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t