യുഎഇയിലെ 7 പ്രമുഖ റെസ്റ്റോറന്റുകൾ താൽക്കാലികമായി അടച്ചു; കാരണം ഇതാണ്

ദുബായ്: ലോകപ്രശസ്ത ആഡംബര ഹോട്ടൽ ശൃംഖലയായ അറ്റ്‌ലാന്റിസ് ദുബായിലെ ഏഴ് പ്രമുഖ റെസ്റ്റോറന്റുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. അറ്റ്‌ലാന്റിസ് ദ റോയൽ, അറ്റ്‌ലാന്റിസ് ദ പാം എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട റെസ്റ്റോറന്റുകളാണ് പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി അടച്ചിടാൻ തീരുമാനിച്ചത്. സന്ദർശകരുടെ താൽപ്പര്യങ്ങൾക്കും വിപണിയിലെ മാറ്റങ്ങൾക്കും അനുസൃതമായി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഹോട്ടൽ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

അറ്റ്‌ലാന്റിസ് ദ റോയലിലെ ലാ മാർ, ഡിന്നർ ബൈ ഹെസ്റ്റൺ ബ്ലൂമെന്റൽ, ക്ലൗഡ് 22, ലിംഗ് ലിംഗ് എന്നിവയും അറ്റ്‌ലാന്റിസ് ദ പാമിലെ ഒസിയാനോ, ഹക്കാസൻ, ബ്രാസറി ഫ്രാൻ‌സെൻ എന്നിവയുമാണ് നിലവിൽ പ്രവർത്തനം നിർത്തിവെച്ചിരിക്കുന്നത്. പുതിയ മെനുകൾ അവതരിപ്പിക്കാനും റെസ്റ്റോറന്റുകളുടെ ഇന്റീരിയർ നവീകരിക്കാനും ഈ ഇടവേള ഉപയോഗിക്കുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. പ്രത്യേകിച്ച് ക്ലൗഡ് 22-ൽ വലിയ രീതിയിലുള്ള നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സാഹചര്യം വിലയിരുത്തിയ ശേഷം ഇവ വീണ്ടും തുറക്കുന്ന തീയതി പിന്നീട് അറിയിക്കും.

ഏഴ് സ്ഥാപനങ്ങൾ അടച്ചെങ്കിലും അറ്റ്‌ലാന്റിസിലെ മറ്റ് പ്രമുഖ റെസ്റ്റോറന്റുകൾക്ക് മാറ്റമില്ല. നോബു, കാർബോൺ, മിലോസ്, ബ്രെഡ് സ്ട്രീറ്റ് കിച്ചൺ തുടങ്ങിയവയിൽ സന്ദർശക തിരക്ക് തുടരുകയാണ്. ദുബായിലെ ഹോസ്പിറ്റാലിറ്റി രംഗത്ത് നിലവിൽ വലിയ തോതിലുള്ള നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. അർമാനി ഹോട്ടൽ, പാർക്ക് ഹയാത്ത് തുടങ്ങിയ പ്രമുഖ ഹോട്ടലുകളും സമാനമായ രീതിയിൽ നവീകരണത്തിനായി താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. മുമ്പത്തേക്കാൾ മികച്ച സേവനങ്ങളുമായി അതിഥികളെ സ്വീകരിക്കാനാണ് ഈ പ്രമുഖ കേന്ദ്രങ്ങളെല്ലാം തയ്യാറെടുക്കുന്നത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version