ഇറാന്റെ പരമോന്നത നേതാവാകാൻ ഓഫർ? പുതിയ അവകാശവാദവുമായി ട്രംപ്

ഇറാനുമായി ബന്ധപ്പെട്ട് പുതിയ അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ അടുത്ത പരമോന്നത നേതാവാകാൻ തങ്ങളെ ഇറാൻ നേതൃത്വം ആവശ്യപ്പെട്ടുവെന്നതാണ് ട്രംപിന്റെ അവകാശവാദം. എന്നാൽ ആ നിർദേശം താൻ നിരസിച്ചുവെന്നും ട്രംപ് പറഞ്ഞു. അമേരിക്കയും ഇസ്രയേലും ഉൾപ്പെട്ടുള്ള ഇറാനുമായുള്ള സംഘർഷം ഒരു മാസത്തേക്ക് നീളുന്നതിനിടെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. “നിങ്ങളെ അടുത്ത പരമോന്നത നേതാവാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന് ഇറാൻ പറഞ്ഞു. പക്ഷേ ഞാൻ ‘വേണ്ട, നന്ദി’ എന്ന് മറുപടി നൽകി. അതിൽ എനിക്ക് താൽപര്യമില്ല,” എന്ന് ട്രംപ് പറഞ്ഞു. എൻ.ആർ.സി.സി സംഘടിപ്പിച്ച റിപ്പബ്ലിക്കൻ പാർട്ടിയുടെ ഫണ്ട് ശേഖരണ പരിപാടിയിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇറാനുമായി അനൗദ്യോഗിക ചർച്ചകൾ നടക്കുകയാണെന്നും ഒരു കരാറിലേക്കെത്താൻ ഇറാൻ തയ്യാറാണെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഈ അവകാശവാദത്തോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആഭ്യന്തര വിമർശനങ്ങൾ ഉണ്ടാകുമെന്ന ഭയത്താൽ ചർച്ച നടക്കുന്ന കാര്യം ഇറാൻ നേതൃത്വം തുറന്ന് സമ്മതിക്കുന്നില്ലെന്നുമാണ് ട്രംപിന്റെ വാദം. അതേസമയം, അമേരിക്കയുമായി ചർച്ചകളില്ലെന്നും യാതൊരു കരാറിനും സാധ്യതയില്ലെന്നും ഇറാൻ ജോയിന്റ് മിലിറ്ററി കമാൻഡ് വക്താവ് ഇബ്രാഹിം സോൾഫാകാരി വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ശ്രദ്ധിക്കുക; യുഎഇയിൽ ജിപിഎസ് തകരാറുകൾ? നിങ്ങളുടെ ഗൂഗിൾ മാപ്സും വെയ്സും തെറ്റായ ലൊക്കേഷനുകൾ കാണിച്ചേക്കാം

യുഎഇയിലുടനീളമുള്ള നിരവധി ഡ്രൈവർമാരും താമസക്കാരും ഗൂഗിൾ മാപ്സ്, വേസ് തുടങ്ങിയ നാവിഗേഷൻ ആപ്പുകളിൽ സമീപകാലത്ത് കൃത്യതക്കുറവ് അനുഭവപ്പെടുന്നതായി റിപ്പോർട്ട് ചെയ്യുന്നു. ചില ഉപയോക്താക്കൾ അവരുടെ മൊബൈൽ ഫോണുകളിൽ കാണുന്ന ലൊക്കേഷൻ യഥാർത്ഥ സ്ഥാനത്തുനിന്ന് ഏറെ അകലെയാണെന്ന് ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഈ പ്രശ്‌നം സംബന്ധിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിലും ഓൺലൈൻ ഫോറങ്ങളിലുമായി ചർച്ച ചെയ്യുകയും ചെയ്തു. വിദഗ്ധർ പറയുന്നത്, ഉപഗ്രഹ സിഗ്നലുകളെ ബാധിക്കുന്ന ചില സാങ്കേതിക കാരണങ്ങളാൽ ഇത്തരം തടസ്സങ്ങൾ ഇടയ്ക്കിടെ ഉണ്ടാകാമെന്നാണ്. പ്രത്യേകിച്ച് സംഘർഷാവസ്ഥകളിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ജിപിഎസ് സിഗ്നലുകളിൽ താൽക്കാലിക ഇടപെടലുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ലാബിലെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മേധാവി മുഹമ്മദ് ഹനീഫ് വിശദീകരിച്ചു. സെൻസിറ്റീവ് സ്ഥലങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധികാരികൾ ചിലപ്പോൾ പ്രത്യേക സാങ്കേതിക നടപടികൾ സ്വീകരിക്കാറുണ്ടെന്നും ഇതിന്റെ ഭാഗമായി ജിപിഎസ് സിഗ്നലുകൾക്ക് താൽക്കാലിക തടസ്സങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഫലമായി ഗൂഗിൾ മാപ്സ് പോലുള്ള നാവിഗേഷൻ ആപ്പുകളിൽ തെറ്റായ ലൊക്കേഷനുകളോ അസാധാരണമായ റൂട്ടുകളോ കാണാൻ സാധ്യതയുണ്ട്.

സുരക്ഷാ ഏജൻസികൾ ഉപയോഗിക്കുന്ന ജിപിഎസ് ജാമിംഗ്, ജിപിഎസ് സ്പൂഫിംഗ് പോലുള്ള സാങ്കേതിക വിദ്യകളും ഇതിന് കാരണമാകാം. ജിപിഎസ് ജാമിംഗ് സിഗ്നലുകൾ തടയുന്നതും, ജിപിഎസ് സ്പൂഫിംഗ് ഉപകരണങ്ങളിലേക്ക് തെറ്റായ സിഗ്നലുകൾ അയയ്ക്കുന്നതുമാണ്. സിവിലിയൻ നാവിഗേഷൻ ആപ്പുകൾ ഒരേ ഉപഗ്രഹ സിഗ്നലുകളെ ആശ്രയിക്കുന്നതിനാൽ ഇത്തരം നടപടികൾ അവയുടെ കൃത്യതയെ ബാധിച്ചേക്കാമെന്ന് വിദഗ്ധർ പറയുന്നു. എങ്കിലും മിക്ക സാഹചര്യങ്ങളിലും ഉപഗ്രഹ സിഗ്നലുകൾ വീണ്ടും സ്ഥിരത കൈവരിക്കുന്നതോടെ നാവിഗേഷൻ സംവിധാനങ്ങൾ സ്വാഭാവികമായി ശരിയായ നിലയിലേക്ക് മടങ്ങുമെന്നും വിദഗ്ധർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy