
സാമൂഹിക പ്രവർത്തന രംഗത്ത് നാട്ടിലും ദുബായിലും സജീവമായിരുന്ന കെ.എം.സി.സി മുൻ ഭാരവാഹിയും ദുബൈ മലബാർ കലാ–സാംസ്കാരിക വേദി ട്രഷററുമായ കാസർകോട് കുമ്പള സ്വദേശി സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ (53) നിര്യാതനായി. അസുഖബാധിതനായി കഴിഞ്ഞ ഏതാനും ആഴ്ചകളായി മംഗളൂരു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദുബായിലെ അൽ ജബീൻ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായിരുന്നു. പരേതനായ കുമ്പള മുഹമ്മദ് തങ്ങൾ മാളിക–മൈമൂന ബീവി ദമ്പതികളുടെ മൂത്ത മകനാണ്. അസ്മാ ബീവിയാണ് ഭാര്യ. സയ്യിദ് ഇസ്മയിൽ, ഹാഷിർ സയ്യിദ് ഷമാസ്, മൈമൂനത് ഹംന എന്നിവർ മക്കളാണ്. സയ്യിദ് അലവി (കുവൈത്ത്), സയ്യിദ് താജുദ്ദീൻ മാളിക, സയ്യിദ് ബദ്റുദ്ദീൻ (ദുബൈ) എന്നിവർ സഹോദരന്മാരാണ്. സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ മാളികയുടെ നിര്യാണത്തിൽ ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയും ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
വീസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ആശ്വാസം; പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ യുഎഇയിലേക്ക് മടങ്ങാം
വിദേശത്തിരിക്കെ റസിഡൻസ് വീസ കാലാവധി കഴിഞ്ഞ യുഎഇ പ്രവാസികൾക്ക് പ്രത്യേക അനുമതിയോടെ രാജ്യത്തേക്ക് മടങ്ങാനുള്ള അവസരം ഒരുക്കി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി). പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെയും ഇവർക്ക് യുഎഇയിൽ പ്രവേശിക്കാമെന്നാണ് അധികൃതർ അറിയിച്ചത്. 2026 ഫെബ്രുവരി 28നോ അതിനു ശേഷമോ വിദേശത്തിരിക്കെ വീസ കാലാവധി കഴിഞ്ഞവർക്കാണ് ഈ സൗകര്യം ബാധകമാകുക. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് പല രാജ്യങ്ങളിലും വിമാന സർവീസുകൾ നിർത്തിവച്ചതും വ്യോമപാതകൾ അടച്ചതുമാണ് പലർക്കും സമയത്ത് യുഎഇയിലേക്ക് മടങ്ങാൻ തടസ്സമായത്. ഈ സാഹചര്യത്തിൽ പ്രവാസികൾക്ക് സഹായകരമായ നടപടിയായാണ് പുതിയ തീരുമാനം.
മാർച്ച് 31 വരെയാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ കാലയളവിനുള്ളിൽ വീസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് യുഎഇയിലേക്ക് മടങ്ങിവരാൻ കഴിയും. കൂടാതെ ഈ കാലയളവിൽ ഉണ്ടായ ഓവർസ്റ്റേ പിഴ ഈടാക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്ത് തിരിച്ചെത്തിയ ശേഷം നിയമപരമായ നടപടികൾ പൂർത്തിയാക്കി വീസ പുതുക്കി താമസ പദവി ശരിയാക്കാനുള്ള അവസരവും ലഭിക്കും. വിദേശങ്ങളിൽ കുടുങ്ങിയ പ്രവാസികൾക്ക് കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കാൻ സഹായിക്കുന്ന മാനുഷികമായ നടപടിയാണിതെന്ന് ഐസിപി അറിയിച്ചു. യാത്ര തിരിക്കുന്നതിന് മുൻപ് വിമാന ടിക്കറ്റും മറ്റ് ആവശ്യമായ യാത്രാ രേഖകളും വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട് ഉറപ്പാക്കണമെന്നും അധികൃതർ പ്രവാസികളെ ഓർമ്മിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt