15 വർഷത്തെ കാത്തിരിപ്പ്, കൂട്ടിന് 20 സുഹൃത്തുക്കളും; ബിഗ് ടിക്കറ്റിൽ സ്വർണ്ണത്തിളക്കവുമായി പ്രവാസി മലയാളി ഡ്രൈവർ

അബുദാബി ബിഗ് ടിക്കറ്റിന്റെ മാർച്ചിലെ രണ്ടാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസികൾക്ക് വൻ വിജയം. കൊല്ലം സ്വദേശിയായ അൻസാർ പൂക്കുഞ്ഞ് ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാരാണ് സ്വർണ്ണക്കട്ടികൾ സമ്മാനമായി നേടിയത്. കഴിഞ്ഞ 23 വർഷമായി ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അൻസാർ, 20 സുഹൃത്തുക്കളുമായി ചേർന്ന് കഴിഞ്ഞ 15 വർഷമായി ടിക്കറ്റെടുക്കുന്നുണ്ട്. നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച ഈ മധുരഫലം വരും നാളുകളിൽ വലിയ ഭാഗ്യങ്ങൾ കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.

ഒമാനിൽ സെയിൽസ് പ്രതിനിധിയായ തമിഴ്‌നാട് സ്വദേശി രാംകി നടരാജനും ക്രിക്കറ്റ് കളിക്കുന്ന 20 സുഹൃത്തുക്കളോടൊപ്പം എടുത്ത ടിക്കറ്റിലൂടെ സ്വർണ്ണക്കട്ടി സ്വന്തമാക്കി. മറ്റൊരു ഇന്ത്യക്കാരിയായ മെറിൽ മേരി വിൽസണും പലസ്തീൻ സ്വദേശി മുഹമ്മദ് അഷൂറുമാണ് മറ്റ് വിജയികൾ. ഉറങ്ങിക്കിടക്കുമ്പോഴാണ് സായിദ് വിമാനത്താവള ജീവനക്കാരനായ അഷൂറിനെ തേടി ഭാഗ്യവിവരമെത്തിയത്. ആദ്യ കോൾ അവഗണിച്ചെങ്കിലും രണ്ടാമതും ബെല്ലടിച്ചപ്പോൾ ഫോണെടുത്ത അഷൂറിനെ കാത്തിരുന്നത് ജീവിതം മാറ്റിമറിച്ച വാർത്തയായിരുന്നു.

പ്രതിവാര നറുക്കെടുപ്പുകൾക്ക് പുറമെ, ഏപ്രിൽ മൂന്നിന് നടക്കുന്ന തത്സമയ നറുക്കെടുപ്പിലെ 20 മില്യൺ ദിർഹത്തിന്റെ (ഏകദേശം 45 കോടി രൂപ) ബംപർ സമ്മാനത്തിനായുള്ള ആവേശകരമായ കാത്തിരിപ്പിലാണ് ഇപ്പോൾ പ്രവാസികൾ. മാർച്ചിലെ വരും ആഴ്ചകളിലും സ്വർണ്ണക്കട്ടികൾ സമ്മാനമായി ലഭിക്കും. കൂടാതെ ലാൻഡ് റോവർ ഡിഫൻഡർ, മസെരാട്ടി ഗ്രെക്കേൽ തുടങ്ങിയ ആഡംബര കാറുകൾ സ്വന്തമാക്കാനും ഈ മാസം അവസരം നിലനിൽക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

വീസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ആശ്വാസം; പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ യുഎഇയിലേക്ക് മടങ്ങാം

വിദേശത്തിരിക്കെ റസിഡൻസ് വീസ കാലാവധി കഴിഞ്ഞ യുഎഇ പ്രവാസികൾക്ക് പ്രത്യേക അനുമതിയോടെ രാജ്യത്തേക്ക് മടങ്ങാനുള്ള അവസരം ഒരുക്കി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി). പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെയും ഇവർക്ക് യുഎഇയിൽ പ്രവേശിക്കാമെന്നാണ് അധികൃതർ അറിയിച്ചത്. 2026 ഫെബ്രുവരി 28നോ അതിനു ശേഷമോ വിദേശത്തിരിക്കെ വീസ കാലാവധി കഴിഞ്ഞവർക്കാണ് ഈ സൗകര്യം ബാധകമാകുക. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് പല രാജ്യങ്ങളിലും വിമാന സർവീസുകൾ നിർത്തിവച്ചതും വ്യോമപാതകൾ അടച്ചതുമാണ് പലർക്കും സമയത്ത് യുഎഇയിലേക്ക് മടങ്ങാൻ തടസ്സമായത്. ഈ സാഹചര്യത്തിൽ പ്രവാസികൾക്ക് സഹായകരമായ നടപടിയായാണ് പുതിയ തീരുമാനം.

മാർച്ച് 31 വരെയാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ കാലയളവിനുള്ളിൽ വീസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് യുഎഇയിലേക്ക് മടങ്ങിവരാൻ കഴിയും. കൂടാതെ ഈ കാലയളവിൽ ഉണ്ടായ ഓവർസ്റ്റേ പിഴ ഈടാക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്ത് തിരിച്ചെത്തിയ ശേഷം നിയമപരമായ നടപടികൾ പൂർത്തിയാക്കി വീസ പുതുക്കി താമസ പദവി ശരിയാക്കാനുള്ള അവസരവും ലഭിക്കും. വിദേശങ്ങളിൽ കുടുങ്ങിയ പ്രവാസികൾക്ക് കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കാൻ സഹായിക്കുന്ന മാനുഷികമായ നടപടിയാണിതെന്ന് ഐസിപി അറിയിച്ചു. യാത്ര തിരിക്കുന്നതിന് മുൻപ് വിമാന ടിക്കറ്റും മറ്റ് ആവശ്യമായ യാത്രാ രേഖകളും വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട് ഉറപ്പാക്കണമെന്നും അധികൃതർ പ്രവാസികളെ ഓർമ്മിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version