യുഎഇയിൽ പെരുന്നാൾ ദിനത്തിൽ ജോലി ചെയ്യേണ്ടി വരുന്നുണ്ടോ? നിങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടോ?

യുഎഇയിൽ ഈദുൽ ഫിത്തർ പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ ദിനങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങളെക്കുറിച്ച് അധികൃതർ വ്യക്തമായ വിശദീകരണം നൽകുന്നു. 2021-ലെ 33-ാം നമ്പർ ഫെഡറൽ ഡിക്രി നിയമത്തിലെ ആർട്ടിക്കിൾ 28 പ്രകാരം പൊതുഅവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കൃത്യമായ ആനുകൂല്യങ്ങൾ നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. 2026 മാർച്ച് 20 വെള്ളിയാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കുമ്പോൾ ഈ ദിവസം ജോലി ചെയ്യുന്നവർക്ക് ഒന്നുകിൽ പകരം മറ്റൊരു ദിവസം അവധി നൽകണം അല്ലെങ്കിൽ അധിക ശമ്പളം നൽകണം എന്നതാണ് നിയമം. പകരം നൽകുന്ന അവധി ജീവനക്കാരന്റെ വാർഷിക അവധിക്ക് പുറമെയായിരിക്കണം എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഇനി പകരം അവധി നൽകാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ അന്നത്തെ മുഴുവൻ ദിവസത്തെ ശമ്പളത്തിന് പുറമെ അടിസ്ഥാന ശമ്പളത്തിന്റെ കുറഞ്ഞത് 50 ശതമാനമെങ്കിലും അധികമായി ജീവനക്കാരന് നൽകേണ്ടതുണ്ട്. ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെയാണ് ഇത്തവണ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അർഹമായ ഈ ആനുകൂല്യങ്ങൾ ലഭിക്കാത്ത പക്ഷം ജീവനക്കാർക്ക് ആദ്യം തൊഴിലുടമയുമായി സംസാരിക്കാവുന്നതാണ്. അവിടെ നിന്നും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ യുഎഇ മനുഷ്യവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ പരാതി നൽകാം. മന്ത്രാലയം ഈ പരാതി പരിശോധിക്കുകയും തൊഴിലുടമയും ജീവനക്കാരനും തമ്മിൽ മധ്യസ്ഥത വഹിച്ച് പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിലെ പ്രവാസി മലയാളിയുടെ അസ്വാഭാവിക മരണം: 23 ദിവസത്തെ കാത്തിരിപ്പിന് വിട, യാത്രാമൊഴി

ഷാർജയിൽ കഴിഞ്ഞ 18ന് മരിച്ച കാസർകോട് തെക്കേക്കര വണ്ണാത്തികടവ് അർജുൻ നിവാസിൽ വിജയചന്ദ്രൻ (50)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ ആവശ്യമായ നിയമനടപടികളും സാങ്കേതിക നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടി വന്നതും ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം മൂലമുള്ള അനിശ്ചിതത്വവും കാരണം മൃതദേഹം എപ്പോൾ നാട്ടിലെത്തുമെന്ന ആശങ്കയിൽ ആയിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. മൃതദേഹം വിട്ടുകിട്ടുന്നതിനായി യുഎഇയിലെ പാലക്കുന്ന് പ്രവാസി കൂട്ടായ്മകൾ ഇടപെട്ടിരുന്നു. അവരുടെ ശ്രമഫലമായി ഇന്ന് പുലർച്ചെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തുമെന്ന വിവരം കഴിഞ്ഞ രാത്രി വീട്ടുകാർക്ക് ലഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.

മൃതദേഹം സമയത്ത് എത്തിച്ചാൽ തെക്കേക്കരയിലെ വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം ഉച്ചയ്ക്ക് 2.30ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തുമെന്ന് തെക്കേക്കര പ്രാദേശിക സമിതി പ്രവർത്തകർ അറിയിച്ചു. യുഎഇയിൽ കഴിഞ്ഞ 15 വർഷത്തിലേറെയായി ഒരു പലചരക്ക് കടയിൽ ജോലി ചെയ്തുവരികയായിരുന്നു വിജയചന്ദ്രൻ. അവധി കഴിഞ്ഞ് എട്ട് മാസം മുൻപാണ് അദ്ദേഹം വീണ്ടും ഷാർജയിലേക്ക് തിരിച്ചുപോയത്. പരേതരായ പാലാട്ട് നാരായണന്റെയും കുണ്ടിൽ കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ (മുക്കുന്നോത്ത്). മക്കൾ: അർജുൻ വിജയ് (ബാര ഗവ. ഹൈസ്കൂൾ, പത്താം ക്ലാസ് വിദ്യാർഥി), ആരുഷ് (ഉദുമ പടിഞ്ഞാർ അംബിക എഎൽപി സ്കൂൾ, രണ്ടാം ക്ലാസ്). സഹോദരങ്ങൾ: ചന്ദ്രൻ കുണ്ടിൽ, ചന്ദ്രിക, രോഹിണി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version