
കുവൈത്തിന്റെ ഏകീകൃത സർക്കാർ സേവന ആപ്പായ Sahel (Sahel) പൂർണമായും പ്രവർത്തനസജ്ജമാണെന്നും സൈബർ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ സജ്ജമാണെന്നും അധികൃതർ അറിയിച്ചു. യാതൊരു തടസ്സവുമില്ലാതെ ആപ്പ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഏറ്റവും നൂതനമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലാണ് സാഹേൽ നിർമ്മിച്ചിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഇൻഫർമേഷൻ സിസ്റ്റംസ് ഡയറക്ടർ കേണൽ ബഷാർ അൽ സയ്യിദ് ഹാഷിം പറഞ്ഞു. എല്ലാ സർക്കാർ സേവനങ്ങളും ഉയർന്ന വിശ്വാസ്യതയോടെ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിവരങ്ങളുടെ രഹസ്യത ഉറപ്പാക്കുന്നതിനായി ഏറ്റവും ഉയർന്ന സൈബർ സുരക്ഷാ മാനദണ്ഡങ്ങളാണ് ആപ്പിൽ പിന്തുടരുന്നതെന്നും ഇത് ഉപഭോക്താക്കളുടെ വിശ്വാസം വർധിപ്പിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി. കേൾവി പരിമിതിയുള്ളവർക്കായി പ്രത്യേക അലർട്ട് ഫീച്ചറും ആപ്പിൽ സജീവമാക്കിയിട്ടുണ്ട്. രാജ്യത്ത് സൈറണുകൾ മുഴങ്ങുമ്പോൾ, ആപ്പ് വഴി ഉടൻ അറിയിപ്പ് ലഭ്യമാക്കുന്ന സംവിധാനം നടപ്പിലാക്കി. സാമൂഹിക കാര്യ മന്ത്രാലയവും സിവിൽ ഡിഫൻസും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്ക് കൃത്യസമയത്ത് മുന്നറിയിപ്പുകളും ബോധവൽക്കരണ സന്ദേശങ്ങളും നൽകുന്നതിനുള്ള ഔദ്യോഗിക മാധ്യമമായി സാഹേൽ പ്രവർത്തിക്കുമെന്ന് ക്വാളിറ്റി കൺട്രോൾ സൂപ്പർവൈസർ ഫജർ അൽ യാസീൻ അറിയിച്ചു. ആവശ്യാനുസരണം പുതിയ സേവനങ്ങൾ ഉൾപ്പെടുത്താനും നിലവിലുള്ളവ മെച്ചപ്പെടുത്താനും ആപ്പിന് കഴിയുമെന്ന് സിസ്റ്റം ഡെവലപ്‌മെന്റ് സൂപ്പർവൈസർ ആമിന അബ്ദുറഹിം വ്യക്തമാക്കി. സിസ്റ്റത്തിന്റെ പ്രവർത്തനം സാങ്കേതിക വിദഗ്ധർ 24 മണിക്കൂറും നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
18 വയസ് കഴിഞ്ഞാൽ സൈനിക സേവനം നിർബന്ധം; ദേശീയ സേവന നിയമത്തിൽ വൻ ഭേദഗതി കൊണ്ടുവന്ന് കുവൈത്ത്
കുവൈത്തിന്റെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സൈനിക സന്നദ്ധത ഉയർത്തുന്നതിനുമായി ദേശീയ സൈനിക സേവന നിയമത്തിൽ സുപ്രധാന ഭേദഗതികൾ ഉൾപ്പെടുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 2026-ലെ ഒമ്പതാം നമ്പർ നിയമഭേദഗതിയാണ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. അഞ്ച് അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്ന ഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
പുതിയ നിയമപ്രകാരം, 18 വയസ് തികയുന്ന ഓരോ കുവൈത്ത് പൗരനും പ്രായപൂർത്തിയായതിന് ശേഷം 180 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികളുടെ മുൻപാകെ ഹാജരായി ദേശീയ സൈനിക സേവനത്തിനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
സർക്കാർ-സ്വകാര്യ മേഖലകളിലെ തൊഴിൽ പ്രവേശനത്തിലും സ്വതന്ത്ര തൊഴിൽ ലൈസൻസിനും സൈനിക സേവനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റോ, ഒഴിവാക്കൽ രേഖയോ, അല്ലെങ്കിൽ സേവനം മാറ്റിവെച്ചതിന്റെ ഔദ്യോഗിക രേഖയോ നിർബന്ധമാക്കി. സൈനിക സേവനം വിജയകരമായി പൂർത്തിയാക്കിയവർക്ക് നിയമനങ്ങളിൽ മുൻഗണന നൽകുമെന്നും നിയമം വ്യക്തമാക്കുന്നു.
പ്രധാന ഭേദഗതികൾ:
ഒറ്റമകൻ/ഒറ്റമകൾ (മാതാപിതാക്കൾ ജീവനോടെയോ ഒരാൾ മരിച്ചാലോ) സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കും.
മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ പൂർത്തിയാകുന്നത് വരെ സേവനം മാറ്റിവെക്കും.
സേവനത്തിന് ഹാജരാകാതിരുന്നാൽ അല്ലെങ്കിൽ വൈകിയാൽ ഘട്ടംഘട്ടമായ ഭരണപരമായ ശിക്ഷകൾ.
സജീവ സേവനം പൂർത്തിയാക്കിയവർ 10 വർഷത്തേക്ക് പ്രതിവർഷം 30 ദിവസം റിസർവ് സേവനത്തിൽ പങ്കെടുക്കണം, അല്ലെങ്കിൽ 45 വയസ് വരെ.
തടവുശിക്ഷ അനുഭവിക്കുന്ന കാലയളവ് സജീവ സേവനത്തിൽ ഉൾപ്പെടുത്തില്ല.
നിയമലംഘനങ്ങൾക്ക് തടവും പിഴയും ഉൾപ്പെടുന്ന കർശന ശിക്ഷകൾ.
ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം നിയമനീതിയും സാമൂഹിക നീതിയും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതാണ് ഭേദഗതികളുടെ ലക്ഷ്യമെന്ന് വിശദീകരണ കുറിപ്പിൽ പറയുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL