
രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ താൽപര്യപ്പെടുന്ന സ്വദേശി പൗരന്മാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ (PAM) കണക്കുകൾ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രമായ Al-Rai റിപ്പോർട്ട് ചെയ്തു. 2025-ൽ സ്വകാര്യ മേഖലയിലെ തൊഴിൽ അപേക്ഷകളിൽ 59.8 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. 2024-ൽ 4,642 സ്വദേശികളാണ് സ്വകാര്യ ജോലികൾക്കായി അപേക്ഷിച്ചതെങ്കിൽ 2025-ൽ ഇത് 7,418 ആയി ഉയർന്നു.
കഴിഞ്ഞ വർഷം ആകെ രജിസ്റ്റർ ചെയ്ത 21,667 തൊഴിലന്വേഷകരിൽ 34.2 ശതമാനം പേർ സ്വകാര്യ മേഖലയെ തിരഞ്ഞെടുക്കുകയായിരുന്നു. 14,249 പേർ സർക്കാർ ജോലികളോടാണ് താൽപര്യം പ്രകടിപ്പിച്ചത്. എന്നാൽ ഈ വർഷം ജനുവരി മുതൽ ഫെബ്രുവരി 18 വരെ രജിസ്റ്റർ ചെയ്ത 2,752 പേരിൽ 52.8 ശതമാനം പേർ സ്വകാര്യ മേഖലയെയാണ് മുൻഗണന നൽകിയത്. ജോലി തേടുന്നവരിൽ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. 17,839 പേർ ബിരുദധാരികളാണ്; ഇതിൽ 593 പേർ ബിരുദാനന്തര ബിരുദമുള്ളവരാണ്. ഡിപ്ലോമ യോഗ്യതയുള്ളവർ 6,491 പേരും സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് ഉള്ളവർ 3,592 പേരും ഇന്റർമീഡിയറ്റ് യോഗ്യതയുള്ളവർ 2,596 പേരുമാണ്. നിലവിൽ ആറുമാസത്തിലേറെയായി ജോലിയില്ലാതെ തുടരുന്ന സ്വദേശി തൊഴിലന്വേഷകരുടെ എണ്ണം 31,344 ആയി ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് നടപ്പിലാക്കുന്ന ‘കുവൈറ്റൈസേഷൻ’ നടപടികൾ സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്ന വിലയിരുത്തലും ഉയരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
18 വയസ് കഴിഞ്ഞാൽ സൈനിക സേവനം നിർബന്ധം; ദേശീയ സേവന നിയമത്തിൽ വൻ ഭേദഗതി കൊണ്ടുവന്ന് കുവൈത്ത്
കുവൈത്തിന്റെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സൈനിക സന്നദ്ധത ഉയർത്തുന്നതിനുമായി ദേശീയ സൈനിക സേവന നിയമത്തിൽ സുപ്രധാന ഭേദഗതികൾ ഉൾപ്പെടുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 2026-ലെ ഒമ്പതാം നമ്പർ നിയമഭേദഗതിയാണ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. അഞ്ച് അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്ന ഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
പുതിയ നിയമപ്രകാരം, 18 വയസ് തികയുന്ന ഓരോ കുവൈത്ത് പൗരനും പ്രായപൂർത്തിയായതിന് ശേഷം 180 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികളുടെ മുൻപാകെ ഹാജരായി ദേശീയ സൈനിക സേവനത്തിനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
സർക്കാർ-സ്വകാര്യ മേഖലകളിലെ തൊഴിൽ പ്രവേശനത്തിലും സ്വതന്ത്ര തൊഴിൽ ലൈസൻസിനും സൈനിക സേവനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റോ, ഒഴിവാക്കൽ രേഖയോ, അല്ലെങ്കിൽ സേവനം മാറ്റിവെച്ചതിന്റെ ഔദ്യോഗിക രേഖയോ നിർബന്ധമാക്കി. സൈനിക സേവനം വിജയകരമായി പൂർത്തിയാക്കിയവർക്ക് നിയമനങ്ങളിൽ മുൻഗണന നൽകുമെന്നും നിയമം വ്യക്തമാക്കുന്നു.
പ്രധാന ഭേദഗതികൾ:
ഒറ്റമകൻ/ഒറ്റമകൾ (മാതാപിതാക്കൾ ജീവനോടെയോ ഒരാൾ മരിച്ചാലോ) സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കും.
മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ പൂർത്തിയാകുന്നത് വരെ സേവനം മാറ്റിവെക്കും.
സേവനത്തിന് ഹാജരാകാതിരുന്നാൽ അല്ലെങ്കിൽ വൈകിയാൽ ഘട്ടംഘട്ടമായ ഭരണപരമായ ശിക്ഷകൾ.
സജീവ സേവനം പൂർത്തിയാക്കിയവർ 10 വർഷത്തേക്ക് പ്രതിവർഷം 30 ദിവസം റിസർവ് സേവനത്തിൽ പങ്കെടുക്കണം, അല്ലെങ്കിൽ 45 വയസ് വരെ.
തടവുശിക്ഷ അനുഭവിക്കുന്ന കാലയളവ് സജീവ സേവനത്തിൽ ഉൾപ്പെടുത്തില്ല.
നിയമലംഘനങ്ങൾക്ക് തടവും പിഴയും ഉൾപ്പെടുന്ന കർശന ശിക്ഷകൾ.
ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം നിയമനീതിയും സാമൂഹിക നീതിയും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതാണ് ഭേദഗതികളുടെ ലക്ഷ്യമെന്ന് വിശദീകരണ കുറിപ്പിൽ പറയുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL