കുവൈത്തിൽ ഇന്ധന മോഷണം: ഏഴ് അംഗ പ്രവാസി സംഘം പിടിയിൽ

കുവൈത്തിൽ ഇന്ധന മോഷണം നടത്തി കരിഞ്ചന്തയിൽ വിൽപ്പന നടത്തിയിരുന്ന ഏഴ് അംഗ സംഘത്തെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. റൗദാത്തൈൻ എണ്ണപ്പാടത്തിൽ നിന്ന് ഡീസൽ മോഷ്ടിച്ച് അബ്ദാലി, സബ്രിയ പ്രദേശങ്ങളിലെ കരിഞ്ചന്ത വ്യാപാരികൾക്ക് വിൽപ്പന നടത്തിവന്ന സംഘമാണ് പിടിയിലായത്.

രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാ ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കിയത്. മോഷണ വസ്തുക്കളുടെ വിൽപ്പനയിലൂടെ ലഭിച്ച പണവും പ്രതികളിൽ നിന്ന് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് മറ്റ് ആളുകൾക്കായുള്ള അന്വേഷണം തുടരുകയാണ്. അറസ്റ്റിലായവരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy