
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് എ.ഐ അടിസ്ഥാനമാക്കിയ കാരിക്കേച്ചർ ട്രെൻഡാണ്. ഒരാളുടെ രൂപം, തൊഴിൽ, ഹോബികൾ, ജീവിതശൈലി എന്നിവ ചേർത്ത് അതിശയോക്തിയോടെ കാർട്ടൂൺ കഥാപാത്രമായി മാറ്റുന്ന രീതിയിലാണ് ഈ ട്രെൻഡ് വ്യാപകമാകുന്നത്. സ്വന്തം വിവരങ്ങൾ നൽകി “എന്നെക്കുറിച്ചുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി ഒരു കാരിക്കേച്ചർ തയ്യാറാക്കുക” എന്ന പ്രൊംപ്റ്റ് നൽകുന്നതിലൂടെ മിനിറ്റുകൾക്കുള്ളിൽ വ്യത്യസ്തമായ ചിത്രങ്ങൾ സൃഷ്ടിക്കാനാകുന്നു. ഇമേജ് ജനറേഷൻ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് ഇത്തരം ചിത്രങ്ങൾ സൃഷ്ടിക്കുന്നത്. അക്കൗണ്ടിൽ ലോഗിൻ ചെയ്തശേഷം, ജോലി, ഇഷ്ടങ്ങൾ, വ്യക്തിഗത സവിശേഷതകൾ എന്നിവ വ്യക്തമാക്കിയാൽ എ.ഐ അവ വിശകലനം ചെയ്ത് ചിത്രമൊരുക്കും. നിരവധി പേർ ഇത്തരം കാരിക്കേച്ചറുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നു.
എന്നാൽ, ഈ രസകരമായ ട്രെൻഡിനൊപ്പം ചില അപകടസാധ്യതകളും ഉണ്ടെന്നാണ് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
ഡാറ്റ ശേഖരണ ആശങ്ക
കാരിക്കേച്ചർ തയ്യാറാക്കുന്നതിനായി ഉപയോക്താക്കൾ അവരുടെ ഫോട്ടോകൾ, തൊഴിൽ വിവരങ്ങൾ, വ്യക്തിഗത വിശദാംശങ്ങൾ എന്നിവ പങ്കുവെക്കാറുണ്ട്. ഇത്തരത്തിലുള്ള ഡാറ്റ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് വ്യക്തത ആവശ്യമാണ്.
എ.ഐ പരിശീലന സാധ്യത
ഉപയോക്താക്കൾ നൽകുന്ന വിവരങ്ങൾ എ.ഐ മോഡലുകളുടെ മെച്ചപ്പെടുത്തലിനായി ഉപയോഗിക്കപ്പെടാം. ഒരിക്കൽ അപ്ലോഡ് ചെയ്ത വിവരങ്ങൾ പൂർണ്ണമായും നീക്കം ചെയ്യുക എളുപ്പമല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
സ്വകാര്യതാ ലംഘന ഭീഷണി
അമിതമായ വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുന്നത് ഭാവിയിൽ ഐഡന്റിറ്റി മോഷണത്തിനോ ദുരുപയോഗത്തിനോ വഴിയൊരുക്കാം.
യഥാർത്ഥ ഫോട്ടോകൾ പങ്കിടൽ
സ്വന്തം ഫോട്ടോകളും മറ്റു സ്വകാര്യ വിവരങ്ങളും എ.ഐ ടൂളുകളുമായി എളുപ്പത്തിൽ പങ്കിടുന്ന പ്രവണത വർധിക്കുന്നത് ആശങ്കാജനകമാണെന്ന് സൈബർ സുരക്ഷാ രംഗത്തെ വിദഗ്ധർ പറയുന്നു.
-സുരക്ഷിതമായി പങ്കെടുക്കാൻ ചില നിർദേശങ്ങൾ
-യഥാർത്ഥ ഫോട്ടോകൾ അപ്ലോഡ് ചെയ്യുന്നതിന് പകരം, സ്വഭാവവിശേഷങ്ങൾ എഴുത്തായി മാത്രം നൽകുക.
-വീട്ടുവിലാസം, കൃത്യമായ ജോലി സ്ഥലം തുടങ്ങിയ സെൻസിറ്റീവ് വിവരങ്ങൾ ഒഴിവാക്കുക.
-മെമ്മറി സവിശേഷതകൾ ഓഫ് ചെയ്ത് ഉപയോഗിക്കുക.
-ഡാറ്റ സംഭരിക്കപ്പെടാത്ത താൽക്കാലിക ചാറ്റ് ഓപ്ഷനുകൾ തിരഞ്ഞെടുക്കുക.
-പൊതുവായി പങ്കുവെക്കാൻ താൽപ്പര്യമില്ലാത്ത വിവരങ്ങൾ ഒരിക്കലും പ്രൊംപ്റ്റുകളിൽ ഉൾപ്പെടുത്തരുത്.
വൈറൽ ട്രെൻഡുകളുടെ ഭാഗമാകുമ്പോഴും ഡിജിറ്റൽ സുരക്ഷയെ മുൻഗണന നൽകേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ നിർദേശം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL