അടച്ചത് 7 ദിർഹത്തിൻ്റെ ബിൽ; എന്നാൽ അക്കൗണ്ട് കാലി; കുവൈറ്റിൽ വൻ തട്ടിപ്പ്

കുവൈറ്റിൽ ഇന്റർനെറ്റ് ബിൽ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ പ്രവാസിക്ക് ഓൺലൈൻ തട്ടിപ്പിലൂടെ വൻതുക നഷ്ടമായി. 7 ദീനാർ (ഏകദേശം 1,900 രൂപ) വിലയുള്ള റൂട്ടർ ബിൽ അടയ്ക്കാൻ ശ്രമിച്ചപ്പോൾ അക്കൗണ്ടിലുണ്ടായിരുന്ന 308 ദീനാർ (ഏകദേശം 84,000 രൂപ) സൈബർ കുറ്റവാളികൾ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ ക്യാപിറ്റൽ ഗവർണറേറ്റ് അന്വേഷണം ആരംഭിച്ചു. കേസ് കൊമേഴ്സ്യൽ അഫയേഴ്സ് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു. താൻ ഉപയോഗിക്കുന്ന ടെലികോം കമ്പനിയുടെ പേര് ഗൂഗിളിൽ തിരഞ്ഞ പ്രവാസിക്ക് ലഭിച്ചത് ഔദ്യോഗിക സൈറ്റിനെ അനുകരിച്ച വ്യാജ വെബ്സൈറ്റായിരുന്നു. കമ്പനിയുടെ ലോഗോയും ഡിസൈനും പകർത്തിയ സൈറ്റ് യഥാർത്ഥമാണെന്ന് വിശ്വസിച്ച് ബാങ്ക് കാർഡ് വിവരങ്ങൾ നൽകുകയായിരുന്നു. പണം അടയ്ക്കാൻ ശ്രമിച്ചപ്പോൾ ‘ട്രാൻസാക്ഷൻ അൺസക്സസ്ഫുൾ’ എന്ന സന്ദേശം ലഭിച്ചെങ്കിലും, മിനിറ്റുകൾക്കകം അക്കൗണ്ടിലെ മുഴുവൻ തുകയും നഷ്ടമായതായി വ്യക്തമായി.

സെർച്ച് എഞ്ചിനുകളിൽ ആദ്യം പ്രത്യക്ഷപ്പെടുന്ന ലിങ്കുകൾ പലപ്പോഴും സൈബർ കുറ്റവാളികൾ പണം നൽകി സ്പോൺസർ ചെയ്യുന്ന വ്യാജ സൈറ്റുകളായിരിക്കാമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

ഓൺലൈൻ ഇടപാടുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • വെബ്സൈറ്റ് വിലാസം (URL) കൃത്യമാണോ എന്ന് ഉറപ്പാക്കുക.
  • അപരിചിത ലിങ്കുകളിലൂടെയോ പരസ്യങ്ങളിലൂടെയോ പേയ്മെന്റ് സൈറ്റുകളിൽ പ്രവേശിക്കരുത്.
  • ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം ബാങ്കിംഗ്, പേയ്മെന്റ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.
  • ‘ട്രാൻസാക്ഷൻ ഫെയിൽഡ്’ എന്ന് കാണിച്ചാലും ഒടിപി (OTP) ലഭിച്ചാൽ ഉടൻ ബാങ്ക് അക്കൗണ്ട് പരിശോധിച്ച് കാർഡ് ബ്ലോക്ക് ചെയ്യുക.

ഓൺലൈൻ ഇടപാടുകളിൽ പരമാവധി ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും കുവൈറ്റ് സുരക്ഷാ വിഭാഗം ഓർമ്മിപ്പിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു

സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version