ജോലി ഉപേക്ഷിച്ചാൽ പി.എഫ്. പിൻവലിക്കണോ? നിയമങ്ങളും യാഥാർഥ്യവും ഇതാണ്

ഇന്നത്തെ തൊഴിൽ വിപണിയിൽ ജോലി മാറുകയോ ഇടവേള എടുക്കുകയോ ചെയ്യുന്നത് സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് സ്വകാര്യ മേഖലയിലും ജെൻ-സി തലമുറയിലും ജോലിയിലെ മാറ്റങ്ങൾ വർധിച്ചതോടെ, നിരവധി ജീവനക്കാരുടെ മനസ്സിൽ ഉയരുന്ന പ്രധാന സംശയമാണ് — ജോലി ഉപേക്ഷിച്ചാൽ പി.എഫ്. തുക എന്തുചെയ്യണം?

ജോലി വിട്ട ഉടൻ തന്നെ പി.എഫ്. പിൻവലിക്കണമെന്നതാണ് പലരുടെയും ധാരണ. എന്നാൽ ഇത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് പി.എഫ്. സംബന്ധിച്ച നിയമങ്ങളും യാഥാർഥ്യങ്ങളും മനസ്സിലാക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

ജോലി വിട്ടാൽ പി.എഫ്. പിൻവലിക്കൽ നിർബന്ധമല്ല

ജോലി ഉപേക്ഷിച്ചാലുടൻ പി.എഫ്. അക്കൗണ്ടിൽ നിന്നുള്ള തുക പിൻവലിക്കണം എന്നത് തെറ്റായ ധാരണയാണ്. പുതിയ ജോലി അന്വേഷിക്കുന്ന ഘട്ടത്തിലോ കുറച്ചുകാലത്തേക്ക് ജോലിയിൽ നിന്ന് ഇടവേള എടുക്കുകയോ ചെയ്യുന്ന സാഹചര്യത്തിലോ പി.എഫ്. പിൻവലിക്കുന്നത് ഉചിതമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പി.എഫ്. ഒരു ദീർഘകാല വിരമിക്കൽ സമ്പാദ്യമാണെന്നും അത് നേരത്തെ പിൻവലിക്കുന്നത് ഭാവിയിലെ സാമ്പത്തിക സുരക്ഷയെ ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അക്കൗണ്ടിലേക്ക് പണം വരാതിരുന്നാലും സുരക്ഷിതം

ജോലി ഉപേക്ഷിച്ചതിന് ശേഷം പി.എഫ്. അക്കൗണ്ടിലേക്ക് പുതിയ നിക്ഷേപങ്ങൾ ഉണ്ടാകാതിരുന്നാലും, അക്കൗണ്ട് സുരക്ഷിതമായി തുടരും. ജോലി നഷ്ടപ്പെട്ടാൽ പി.എഫ്. അക്കൗണ്ട് ക്ലോസ് ചെയ്യപ്പെടുകയോ പണം നഷ്ടപ്പെടുകയോ ചെയ്യില്ല. അക്കൗണ്ട് സജീവമായിരിക്കുമെന്നും ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

58 വയസ്സ് വരെ പലിശ ലഭിക്കും

ഇപിഎഫ്ഒ നിയമങ്ങൾ പ്രകാരം, 58 വയസ്സിന് മുമ്പ് ജോലി ഉപേക്ഷിച്ചാലും പി.എഫ്. അക്കൗണ്ടിന് 58 വയസ്സ് തികയുന്നത് വരെ പലിശ ലഭിച്ചുകൊണ്ടിരിക്കും. അതായത്, വർഷങ്ങളോളം പുതിയ സംഭാവനകൾ ഇല്ലെങ്കിലും അക്കൗണ്ടിലെ നിക്ഷേപം പലിശയോടെ വർധിച്ചുകൊണ്ടിരിക്കും.

പുതിയ ജോലി ലഭിക്കുന്നതിന് മുമ്പ് പിൻവലിക്കൽ ഉചിതമല്ല

ജോലി വിട്ടതിന് ശേഷം ഉടൻ പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ടെങ്കിൽ പി.എഫ്. പിൻവലിക്കുന്നത് ശരിയായ തീരുമാനം അല്ലെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരത്തിലുള്ള പിൻവലിക്കൽ വിരമിക്കൽ സമ്പാദ്യം കുറയ്ക്കുകയും നികുതി ബാധ്യതകൾ ഉണ്ടാക്കുകയും ദീർഘകാല ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യാം.

അറിവോടെ മാത്രം തീരുമാനം

പി.എഫ്. സംബന്ധിച്ച ഓരോ തീരുമാനവും ഭാവിയിലെ സാമ്പത്തിക സുരക്ഷയെ നേരിട്ട് ബാധിക്കുന്നതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തെറ്റായ വിവരങ്ങളുടെയും കിംവദന്തികളുടെയും അടിസ്ഥാനത്തിൽ എടുത്ത തീരുമാനങ്ങൾ പിന്നീട് ഖേദത്തിന് ഇടയാക്കാം. ജോലി ഉപേക്ഷിച്ചാലും പി.എഫ്. അക്കൗണ്ടിന്റെ കാലാവധി അവസാനിക്കില്ലെന്നും, 58 വയസ്സ് വരെ നിക്ഷേപത്തിന് പലിശ ലഭിക്കുമെന്നും മനസ്സിലാക്കി അറിവോടെ തീരുമാനം എടുക്കുകയാണ് ഉചിതമെന്ന് അവർ നിർദേശിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു

സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy