
കുവൈത്ത് ലേബർ മാർക്കറ്റിൽ തൊഴിലാളികളുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധനയുണ്ടായതായി റിപ്പോർട്ട്. 2025ൽ രാജ്യത്തെ തൊഴിൽ വിപണിയിൽ മൊത്തം 32 ലക്ഷം തൊഴിലാളികളാണുള്ളത്. 2024ൽ ഇത് 29.4 ലക്ഷമായിരുന്നു. ഇതോടെ തൊഴിലാളികളുടെ എണ്ണത്തിൽ 8.9 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഇൻഫർമേഷൻ (PACI) പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. ആകെ തൊഴിലാളികളിൽ 8.85 ലക്ഷം പേർ ആഭ്യന്തര തൊഴിലാളികളാണ്. ഡൊമസ്റ്റിക് സെക്ടർ ഒഴിവാക്കിയാൽ തൊഴിൽ മേഖലയിൽ 23 ലക്ഷം പേർ പ്രവർത്തിക്കുന്നുണ്ട്. ഈ വിഭാഗത്തിൽ 6.3 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പൊതു മേഖലയിൽ തൊഴിലാളികളുടെ 75 ശതമാനവും കുവൈത്ത് പൗരന്മാരാണ്. 24 ശതമാനം പ്രവാസി തൊഴിലാളികളും ഈ മേഖലയിലുണ്ട്. കുവൈത്തി തൊഴിലാളികൾ പ്രധാനമായും പബ്ലിക് അഡ്മിനിസ്ട്രേഷൻ, പ്രതിരോധം, സാമൂഹ്യസുരക്ഷ, റിയൽ എസ്റ്റേറ്റ്, മറ്റ് ബിസിനസ് മേഖലകൾ എന്നിവയിലാണ് പ്രവർത്തിക്കുന്നത്. സ്വകാര്യ മേഖലയിൽ കുവൈത്തികൾ കൂടുതലായി മൊത്തവ്യാപാരം, ഫിനാൻസ്, മറ്റ് ധനകാര്യ ഇടപാടുകൾ തുടങ്ങിയ മേഖലകളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
പൊതു മേഖലയിൽ 3,85,100 കുവൈത്തികൾ അഡ്മിനിസ്ട്രേഷൻ, സാമൂഹ്യസുരക്ഷ, പ്രതിരോധം എന്നീ മേഖലകളിൽ ജോലി ചെയ്യുന്നു. റിയൽ എസ്റ്റേറ്റ്, റെന്റൽ മേഖലയിൽ 33,500 പേരും മൊത്തവ്യാപാരത്തിൽ 11,500 പേരും ഫിനാൻസ് മേഖലയിൽ 10,700 പേരും പ്രവർത്തിക്കുന്നുണ്ട്. ഇതുകൂടാതെ ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, വാർത്താവിനിമയം തുടങ്ങിയ മേഖലകളിലും കുവൈത്തി തൊഴിലാളികൾ സജീവമാണ്. വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തിൽ കുവൈത്തി തൊഴിലാളികളിൽ 1,65,144 പേർ ബിരുദധാരികളാണ്. 6,357 പേർക്ക് മാസ്റ്റേഴ്സ് ബിരുദവും 5,026 പേർക്ക് ഡോക്ടറേറ്റ് ബിരുദവും ഉണ്ട്. കുവൈത്തികളല്ലാത്ത തൊഴിലാളികളിൽ 1,23,180 പേർ ബിരുദധാരികളും 4,569 പേർ മാസ്റ്റേഴ്സ് ബിരുദധാരികളും 1,714 പേർ ഡോക്ടറേറ്റ് നേടിയവരുമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു..കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL