
കുവൈറ്റ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്ക് വലിയ ആശ്വാസമായി സ്വർണാഭരണങ്ങൾ കൊണ്ടുവരുന്നതിനുള്ള കസ്റ്റംസ് നിയമങ്ങളിൽ കേന്ദ്ര സർക്കാർ വൻ ഇളവ് പ്രഖ്യാപിച്ചു. ഞായറാഴ്ച കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലാണ് ഇതുസംബന്ധിച്ച ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്‌കരിച്ചുകൊണ്ട് ‘കസ്റ്റംസ് ബാഗേജ് റൂൾസ് 2026’ എന്ന പുതിയ ചട്ടങ്ങൾ നടപ്പാക്കാനാണ് സർക്കാർ തീരുമാനം.
സ്വർണവില കുത്തനെ ഉയർന്ന സാഹചര്യത്തിൽ, മൂല്യപരിധി അടിസ്ഥാനമാക്കിയുള്ള പഴയ നിയമങ്ങൾ പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചിരുന്നത്. ഇതുമൂലം വിമാനത്താവളങ്ങളിൽ യാത്രക്കാരും കസ്റ്റംസ് ഉദ്യോഗസ്ഥരും തമ്മിൽ നിരന്തരം തർക്കങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു. പുതിയ ചട്ടങ്ങൾ ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം നൽകുമെന്നാണ് വിലയിരുത്തൽ.
പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങൾ
ഇനി മുതൽ സ്വർണാഭരണങ്ങളുടെ വിപണി മൂല്യം കണക്കാക്കാതെ, നിശ്ചിത ഭാരം വരെ നികുതിയില്ലാതെ ഇന്ത്യയിലേക്ക് കൊണ്ടുവരാം. ഇതോടെ മുൻപ് നിലവിലുണ്ടായിരുന്ന മൂല്യപരിധി (Value Cap) പൂർണമായും ഒഴിവാക്കി.
സ്ത്രീകൾക്ക് 40 ഗ്രാം വരെ (അഞ്ച് പവൻ) സ്വർണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാം. മുൻപ് 40 ഗ്രാം അല്ലെങ്കിൽ ഒരു ലക്ഷം രൂപ എന്ന പരിധിയായിരുന്നു ഉണ്ടായിരുന്നത്.
പുരുഷന്മാർക്ക് 20 ഗ്രാം വരെ സ്വർണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാം. മുൻപ് 20 ഗ്രാം അല്ലെങ്കിൽ 50,000 രൂപ എന്ന പരിധിയായിരുന്നു പ്രാബല്യത്തിലുണ്ടായിരുന്നത്.
മറ്റ് ഇളവുകൾ
സ്വർണമല്ലാത്ത മറ്റ് സാധനങ്ങൾക്ക് അനുവദിച്ചിരുന്ന ഡ്യൂട്ടി ഫ്രീ പരിധി 50,000 രൂപയിൽ നിന്ന് 75,000 രൂപയായി വർധിപ്പിച്ചു. കൊച്ചി കസ്റ്റംസ് ഉൾപ്പെടെയുള്ള രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ പുതിയ നിയമം ഇതിനകം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
ഒരു വർഷത്തിലധികം വിദേശത്ത് താമസിച്ച ഇന്ത്യൻ പൗരന്മാർക്കും വിനോദസഞ്ചാരികൾക്കുമാണ് ഈ ആനുകൂല്യങ്ങൾ ബാധകമാകുന്നത്.
ഇന്ത്യൻ അസോസിയേഷന്റെ ഇടപെടൽ
ഇന്ത്യൻ അസോസിയേഷൻ ഉൾപ്പെടെയുള്ള പ്രവാസി സംഘടനകളുടെ തുടർച്ചയായ ഇടപെടലുകളുടെ ഫലമായാണ് ഈ നിയമപരിഷ്‌കാരം യാഥാർത്ഥ്യമായത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് ടി.കെ. പ്രതാപന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നേരിട്ട ദുരനുഭവത്തെ തുടർന്നാണ് സംഘടന ഈ വിഷയം ശക്തമായി ഉന്നയിച്ചത്.
നിലവിലെ വിപണി വില കണക്കാക്കി കസ്റ്റംസ് നികുതി ഈടാക്കിയതിലൂടെ മാനസിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. പുതിയ നിയമം യാത്രക്കാരുടെ പ്രയാസങ്ങൾ ഗണ്യമായി കുറയ്ക്കുകയും, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അനാവശ്യ ജോലിഭാരം ലഘൂകരിക്കുകയും ചെയ്യുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര വ്യക്തമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL