
ഇന്ത്യയിൽ നിക്ഷേപമുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമായി കേന്ദ്ര സർക്കാർ പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. നിക്ഷേപങ്ങൾ, വസ്തു വിൽപന, നാട്ടിലേക്കുള്ള പണം അയക്കൽ എന്നിവയെ ബാധിക്കുന്ന വിധത്തിൽ ആറ് പ്രധാന മേഖലകളിലാണ് മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഇതിലൂടെ പ്രവാസികളുടെ ഇടപാടുകൾ കൂടുതൽ ലളിതമാകുകയും ചെലവ് കുറയുകയും ചെയ്യും.
യാത്രാ ചെലവും പണം അയക്കലും കുറയും
വിദേശ യാത്രകൾക്കും പഠന ആവശ്യങ്ങൾക്കും മുൻകൂട്ടി അടയ്ക്കേണ്ടിരുന്ന ടാക്‌സ് കളക്ഷൻ അറ്റ് സോഴ്‌സ് (TCS) ഗണ്യമായി കുറച്ചു. വിദേശ ടൂർ പാക്കേജുകൾക്ക് നിലവിലുണ്ടായിരുന്ന 5 ശതമാനവും 20 ശതമാനവും നികുതി നിരക്കുകൾ ഒഴിവാക്കി 2 ശതമാനമായി ഏകീകരിച്ചു. ഇന്ത്യയിൽ നിന്ന് കുട്ടികളുടെ വിദേശ പഠനത്തിനായി പണം അയക്കുമ്പോൾ നൽകേണ്ട നികുതി 5 ശതമാനത്തിൽ നിന്ന് 2 ശതമാനമാക്കി. വിദേശ ചികിത്സാ ആവശ്യങ്ങൾക്കായി പണം അയക്കുന്നതിനും ഇനി 2 ശതമാനം നികുതി നൽകിയാൽ മതിയാകും.
വസ്തു വിൽപന കൂടുതൽ എളുപ്പം
പ്രവാസികളിൽ നിന്ന് വസ്തു വാങ്ങുന്നവർക്ക് TAN (Tax Deduction and Collection Account Number) നിർബന്ധമായിരുന്ന നടപടി ഒഴിവാക്കി. ഇതോടെ നൂലാമാലകൾ കുറയുകയും ഇന്ത്യയിലെ വസ്തുക്കൾ വിൽക്കുന്നത് പ്രവാസികൾക്ക് കൂടുതൽ ലളിതമാകുകയും ചെയ്യും.
പഴയ അക്കൗണ്ടുകൾ ക്രമീകരിക്കാൻ അവസരം
വിദേശത്ത് പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്ത കാലത്ത് തുറന്ന പഴയ ബാങ്ക് അക്കൗണ്ടുകൾ, ഇൻഷുറൻസ് പോളിസികൾ തുടങ്ങിയവ വെളിപ്പെടുത്താൻ മറന്നവർക്കായി ഒറ്റത്തവണ വെളിപ്പെടുത്തൽ പദ്ധതി അവതരിപ്പിച്ചു. കടുത്ത പിഴയോ നിയമനടപടികളോ ഭയക്കാതെ പഴയ സമ്പാദ്യങ്ങൾ നിയമപരമായി ക്രമീകരിക്കാൻ ഇതുവഴി അവസരം ലഭിക്കും.
ഓഹരി വിപണിയിൽ കൂടുതൽ നിക്ഷേപ സാധ്യത
ഇതുവരെ ഒരു ഇന്ത്യൻ കമ്പനിയിൽ പ്രവാസികൾക്ക് നേരിട്ട് വാങ്ങാനായിരുന്ന ഓഹരി പരിധി 5 ശതമാനമായിരുന്നു. ഇത് 10 ശതമാനമായി വർധിപ്പിച്ചു. ഇതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ പ്രവാസികൾക്ക് കൂടുതൽ നിക്ഷേപ സാധ്യതകൾ തുറക്കും.
പ്രവാസി ബിസിനസുകൾക്ക് നികുതിയിളവ്
ഇന്ത്യയിൽ ഇലക്ട്രോണിക്സ് നിർമ്മാണമേഖലയിലോ ക്രൂയിസ് കപ്പൽ പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിരിക്കുന്ന പ്രവാസി ബിസിനസുകൾക്ക് മിനിമം ടാക്സ് (Minimum Tax) ഒഴിവാക്കി നൽകി.
യുഎഇ കമ്പനികൾക്കും നേട്ടം
ഇന്ത്യയിലെ പ്രത്യേക സാമ്പത്തിക മേഖലകളിൽ ഇലക്ട്രോണിക്സ് ഫാക്ടറികൾക്കായി ഉപകരണങ്ങളും യന്ത്രങ്ങളും നൽകുന്ന യുഎഇ കമ്പനികൾക്ക് 2031 വരെ നികുതിയിളവ് ലഭിക്കും.
ഈ മാറ്റങ്ങൾ പ്രവാസികൾക്ക് ഇന്ത്യയിലെ സാമ്പത്തിക ഇടപാടുകൾ കൂടുതൽ സൗകര്യപ്രദമാക്കുകയും നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL