
കുവൈത്തിൽ ചികിത്സയ്ക്കെന്ന വ്യാജേന സുഹൃത്തിന്റെ മൃതദേഹം ആശുപത്രിയിൽ എത്തിച്ച് ഉപേക്ഷിച്ച സംഭവത്തിൽ രണ്ട് ഇന്ത്യക്കാർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം മുബാറക് അൽ കബീർ ആശുപത്രിയിലായിരുന്നു സംഭവം. അജ്ഞാതനായ ഒരാളെ വീൽചെയറിൽ ഇരുത്തിയ നിലയിൽ മറ്റൊരാളോടൊപ്പം ആശുപത്രിയിൽ എത്തുകയായിരുന്നു. തുടർന്ന് വീൽചെയറിലിരുന്നയാളെ വാർഡ് അറ്റൻഡന്റിന് കൈമാറിയ ഇയാൾ, ഉടൻ തന്നെ രോഗിയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട ശേഷം ആശുപത്രി പരിസരത്ത് നിന്ന് കടന്നുകളയുകയായിരുന്നു. എന്നാൽ പിന്നീട് ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ, വീൽചെയറിലിരുന്നയാൾ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപുതന്നെ മരണമടഞ്ഞിരുന്നതായി കണ്ടെത്തി. ഇതോടെ ആശുപത്രി അധികൃതർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയും, മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് കൈമാറുകയും ചെയ്തു.
തുടർന്ന് മൃതദേഹം ആശുപത്രിയിൽ എത്തിച്ച് ഉപേക്ഷിച്ച വ്യക്തികളെ തിരിച്ചറിയുന്നതിനായി സുരക്ഷാ വിഭാഗം അന്വേഷണം ശക്തമാക്കി. ആശുപത്രിക്കുള്ളിലും പരിസരങ്ങളിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിന് പിന്നാലെയാണ് പ്രതികളായ രണ്ട് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ ഏത് സംസ്ഥാനത്തുനിന്നുള്ളവരാണെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. മരിച്ചയാളും ഇന്ത്യക്കാരനാണെന്നാണ് ലഭിക്കുന്ന വിവരം. മരണത്തിന്റെ സാഹചര്യങ്ങളും മൃതദേഹം ഈ രീതിയിൽ ആശുപത്രിയിൽ ഉപേക്ഷിക്കാൻ കാരണമായ സാഹചര്യം എന്താണെന്നതും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL