വിസ കാലാവധി കഴിഞ്ഞും കുവൈറ്റിൽ; പണി നിർമ്മാണ സാമഗ്രികളുടെ മോഷണം; പ്രവാസി പിടിയിൽ

ഹവല്ലി ഗവർണറേറ്റിലെ നിർമ്മാണ സ്ഥലത്തുനിന്ന് 2,300 കുവൈത്ത് ദിനാർ (ഏകദേശം 6 ലക്ഷത്തിലധികം രൂപ) വിലമതിക്കുന്ന ഉപകരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പിടികൂടി. ഒരു വർഷത്തിലേറെയായി രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നയാളാണ് പിടിയിലായതെന്ന് അധികൃതർ വ്യക്തമാക്കി. ഹവല്ലി അൽ-മഹ്ദി സ്ട്രീറ്റിലെ നിർമ്മാണ സ്ഥലത്തുനിന്ന് ഇരുമ്പ്, ഇലക്ട്രിക്കൽ വയറുകൾ, ജനറേറ്റർ എന്നിവ മോഷ്ടിക്കപ്പെട്ടതായി കഴിഞ്ഞ ഡിസംബർ 24-നാണ് ഒരു കുവൈറ്റ് പൗരൻ പരാതി നൽകിയത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും തെളിവുകളും കേന്ദ്രീകരിച്ച് ഹവല്ലി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലിനിടെ മറ്റൊരാളെ പ്രതിയാക്കാൻ മോഷണക്കേസിലെ പ്രതി ശ്രമിച്ചെങ്കിലും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാളുടെ വാദം പൊളിഞ്ഞു. സാമ്പത്തിക തർക്കമാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പിടിയിലായ എ.എസ്.എം (A.S.M.) എന്ന വ്യക്തി 2024 ഓഗസ്റ്റ് 23 മുതൽ രാജ്യത്ത് വിസ കാലാവധി കഴിഞ്ഞ് നിയമവിരുദ്ധമായി താമസിച്ചു വരികയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകൾ വ്യക്തമാക്കുന്നു. ഇയാളെ കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fLEdit”അറ്റകുറ്റപ്പണികൾ; കുവൈറ്റ് മന്ത്രാലയത്തിന്റെ ഈ വെബ്സൈറ്റും ആപ്പും ഇന്ന് പ്രവർത്തിക്കില്ല “

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version