വ്യാജ ബിരുദക്കാരെ കണ്ടെത്താൻ രണ്ടാഴ്ച സമയം; അന്ത്യശാസനവുമായി കുവൈത്ത്

വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് സർക്കാർ ജോലിയിൽ പ്രവേശിച്ചവരെ കണ്ടെത്തണമെന്ന നിർദേശത്തോടെ സിവിൽ സർവീസ് കമ്മിഷൻ സർക്കാർ സ്ഥാപനങ്ങൾക്ക് അന്ത്യശാസനം നൽകി. ഇത്തരം കേസുകളുടെ വിവരങ്ങൾ രണ്ട് ആഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്നും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. സർക്കാർ വകുപ്പുമേധാവികളെയും സൂപ്പർവൈസർമാരെയും ഉൾപ്പെടെ എല്ലാ തസ്തികകളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരീദ അൽ മൗഷർജി അറിയിച്ചു. പരിശോധനയിൽ വ്യാജമാണെന്നോ അംഗീകാരമില്ലാത്ത സർവകലാശാലകളിൽ നിന്നാണ് ലഭിച്ചതെന്നോ തെളിയുന്ന സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി നേടിയിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട ജീവനക്കാരെ ഉടൻ തന്നെ സർവീസിൽ നിന്ന് പിരിച്ചുവിടുമെന്ന് അവർ വ്യക്തമാക്കി.

ഇത്തരം വ്യാജ രേഖകൾ ഉപയോഗിച്ച് സർക്കാർ ജോലി നേടിയവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. കുറ്റം തെളിയുന്ന പക്ഷം പരമാവധി അഞ്ച് വർഷം വരെ തടവും 10,000 ദിനാർ വരെ പിഴയും ശിക്ഷയായി ലഭിക്കും. കൂടാതെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നേടിയ ശമ്പളവും മറ്റ് എല്ലാ ആനുകൂല്യങ്ങളും സർക്കാരിന് തിരികെ നൽകേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആഡംബര ബാഗുകളുടെ വ്യാജൻ; തട്ടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടി: പ്രവാസി പിടിയിൽ

ആഡംബര ഫാഷൻ ഉൽപ്പന്നങ്ങളുടെ പേരിൽ സ്ത്രീകളെ വഞ്ചിച്ച് പണം തട്ടിയ കേസിൽ പ്രവാസിയെ ഹവല്ലി ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. സാമൂഹ്യ മാധ്യമങ്ങളെയും മെസേജിങ് ആപ്പുകളും ഉപയോഗിച്ച് സൂക്ഷ്മമായി പദ്ധതിയിട്ട തട്ടിപ്പാണ് പ്രതി നടപ്പാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. വാട്ട്‌സ്ആപ്പ് വഴിയാണ് പ്രതി തന്റെ ഇരകളെ സമീപിച്ചിരുന്നത്. പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഹാൻഡ്‌ബാഗുകളെന്ന പേരിൽ ആകർഷകമായ ചിത്രങ്ങൾ അയച്ച ശേഷം വലിയ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നതായിരുന്നു തന്ത്രം. വിശ്വാസം നേടിയെടുത്ത് ഇലക്ട്രോണിക് ട്രാൻസ്ഫർ വഴി പണം കൈക്കലാക്കിയ ശേഷം, യഥാർത്ഥമല്ലാത്ത വ്യാജ ഉൽപ്പന്നങ്ങൾ കൈമാറി മുങ്ങുകയാണ് ഇയാൾ പതിവാക്കിയിരുന്നത്.

ഒരു യുവതി നൽകിയ പരാതിയോടെയാണ് കേസിന് തുടക്കം കുറിച്ചത്. സോഷ്യൽ മീഡിയയിൽ കണ്ട പരസ്യം മുഖേന വിൽപ്പനക്കാരനുമായി ബന്ധപ്പെട്ട യുവതിക്ക്, പ്രീമിയം ഹാൻഡ്‌ബാഗുകളുടെ നിരവധി ചിത്രങ്ങൾ ലഭിക്കുകയും അവ യഥാർത്ഥമാണെന്ന വിശ്വാസം ഉണ്ടാകുകയും ചെയ്‌തു. തുടർന്ന് തിരഞ്ഞെടുത്ത ഹാൻഡ്‌ബാഗിന് 650 കുവൈത്തി ദിനാർ നൽകാൻ അവർ സമ്മതിക്കുകയും മൊബൈൽ വഴിയുള്ള ഇലക്ട്രോണിക് ട്രാൻസ്ഫർ വഴി തുക കൈമാറുകയും ചെയ്തു. എന്നാൽ സാധനം ലഭിച്ചതോടെ അത് വ്യാജമാണെന്ന് മനസ്സിലായതിനെ തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതോടെ ഹവല്ലി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഇയാളെ കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട നിയമ നടപടികൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭക്ഷ്യ ട്രക്കുകളിൽ കടത്താന്‍ ശ്രമിച്ചത് ദശലക്ഷക്കണക്കിന് കള്ളനോട്ടുകള്‍; കുവൈത്തില്‍ അറസ്റ്റ്

സംഘടിത കുറ്റകൃത്യങ്ങൾക്ക് എതിരായ നടപടി ശക്തമാക്കുന്നതിനായുള്ള കുവൈത്തിന്റെ ജാഗ്രതയുടെ ഭാഗമായി, ക്രിമിനൽ സെക്യൂരിറ്റി മേഖലയുടെ കള്ളനോട്ട് വിരുദ്ധ വിഭാഗം വലിയ കള്ളനോട്ട് റാക്കറ്റിനെ പിടികൂടി. അറബ് പൗരന്മാരടങ്ങിയ സംഘം രാജ്യത്ത് ദശലക്ഷക്കണക്കിന് വ്യാജ യു.എസ്. ഡോളർ കടത്തുകയും വിതരണം ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവർ അറസ്റ്റിലായത്. മറ്റൊരു അറബ് രാജ്യത്താണ് ഈ വ്യാജ നോട്ടുകൾ നിർമ്മിച്ചതെന്ന് അന്വേഷണം കണ്ടെത്തി. പ്രാദേശിക വിപണിയിൽ ഇവ എത്തിച്ച് ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ നഷ്ടം വരുത്തുക എന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

100,000 യു.എസ്. ഡോളർ വിലമതിക്കുന്ന കള്ളനോട്ടുകൾ വെറും 16,000 കുവൈത്തി ദിനാറിന്—ഏകദേശം 50 ശതമാനത്തിലേറെ ഇളവിൽ—വിൽക്കാൻ ഒരാൾ ശ്രമിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. കള്ളനോട്ട് വിരുദ്ധ വിഭാഗം രഹസ്യവിവരദാതാവിനെ ഉപയോഗിച്ച് കെണിയൊരുക്കി. ഇതുവഴി മുഖ്യപ്രതിയായ 1993-ൽ ജനിച്ച എ.എ.സെഡ് (A.A.Z.) അറസ്റ്റിലായി. ഇയാളിൽ നിന്ന് വ്യാജ നോട്ടുകൾ പിടിച്ചെടുത്തു. തുടര്‍ന്ന് വസതിയിൽ നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് യു.എസ്. ഡോളറിന്റെ കള്ളനോട്ടുകൾ കൂടി കണ്ടെത്തിയതായി അധികൃതർ സ്ഥിരീകരിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version