
കുവൈത്ത് എയർവേസ് വിമാനത്തിനുള്ളിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ ദേശീയ ബോക്സിംഗ് ടീം അംഗങ്ങളായ യുവാവിനെയും യുവതിയെയും ക്രിമിനൽ കോടതി വെറുതെവിട്ടു. വിമാനത്തിൽ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റവും തുടർന്ന് ഉണ്ടായ തല്ലുമുള്ളാണ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. വിമാനത്താവളത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ നൽകിയ മൊഴിയിൽ, പ്രതികൾ തമ്മിൽ വാക്കുതർക്കം ആരംഭിച്ചതും പരസ്പരം അധിക്ഷേപം നടത്തിയതുമാണെന്ന് വ്യക്തമാക്കി. യുവതി ആദ്യം യുവാവിനെ അടിച്ചു; ഇതിൽ പ്രതികരിച്ച് യുവാവ് യുവതിയെ ചവിട്ടുകയും ഇടിക്കുകയും ചെയ്തതായി മൊഴിയിൽ പറയുന്നു. മെഡിക്കൽ റിപ്പോർട്ടിൽ യുവതിക്ക് പരിക്കേറ്റതും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, വിമാനത്തിന് നാശനഷ്ടമോ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയോ ഉണ്ടായിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തെ വ്യോമയാന സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയായി കാണാൻ അടിസ്ഥാനമൊന്നും ഇല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
പ്രതിഭാഗം അഭിഭാഷകനായ അബ്ദുൽ മൊഹ്‌സെൻ അൽ-ഖത്താൻ കോടതിയിൽ വാദിച്ചത്, വിമാനത്തിലെ അക്രമവുമായി ബന്ധപ്പെട്ട നിയമം നമ്പർ 6/1994–ലെ ആർട്ടിക്കിൾ 3/2 ൽ നിർവചിച്ചിരിക്കുന്ന കുറ്റത്തിന്റെ ഘടകങ്ങൾ ഈ കേസിൽ ഇല്ലെന്നാണ്. വിമാനത്തിന് കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്നും, ഉണ്ടായ പ്രവർത്തികൾ നിയമപരമായ സ്വയം പ്രതിരോധത്തിന്റെ പരിധിയിൽ വരുന്നതാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. വാദങ്ങളും തെളിവുകളും പരിഗണിച്ച ശേഷമാണ് കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹൃദയാഘാതം; കുവൈറ്റിൽ പ്രവാസി മലയാളി യുവതി നിര്യാതയായി
കുവൈറ്റിലെ വീട്ടിൽ ജോലിക്കാരിയായിരുന്ന മലയാളി യുവതി ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇടുക്കി കാഞ്ചിയാർ സ്വദേശി തോട്ടത്തിൽ വീട്ടിൽ രശ്മി (47) ആണ് അമീരി ഹോസ്പിറ്റലിൽ വെച്ച് നിര്യാതയായത്. വീട്ടിൽ വെച്ച് സ്ട്രോക്ക് ഉണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: വിശ്വനാഥൻ, മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ ഡ്രില്‍ ഹൗസ് തകര്‍ന്നുവീണ് അപകടം; മലയാളിക്ക് ദാരുണാന്ത്യം
കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ വീണ്ടും അപകടം സംഭവിച്ച് ഒരാളുടെ ജീവൻ നഷ്ടപ്പെട്ടു. കണ്ണൂർ കൂടാളി സ്വദേശി രാജേഷ് മുരിക്കൻ (38) ആണ് ദാരുണമായി മരിച്ചത്. നോർത്ത് കുവൈത്തിലെ അബ്ദല്ലിയിൽ സ്ഥിതി ചെയ്യുന്ന റൗദതൈൻ റിഗിലായിരുന്നു അപകടം. ഡ്രിൽ ഹൗസ് തകർന്നു വീണതാണ് മരണത്തിന് കാരണമായത്. പുരുഷോത്തമൻ പിരിയപ്പൻ – സതി അമ്മഞ്ചേരി ദമ്പതികളുടെ മകനാണ് രാജേഷ്. നവംബർ 12-നുണ്ടായ സമാന അപകടത്തിൽ തൃശൂർ, കൊല്ലം സ്വദേശികളായ രണ്ടുപേർക്ക് ജീവൻ നഷ്ടമായിരുന്നു. കുവൈത്തിലെ എണ്ണ ഖനന മേഖലയിൽ പതിവായി സംഭവിക്കുന്ന അപകടങ്ങൾ വിദേശ തൊഴിലാളികളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തിയിരിക്കുകയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL