
കുവൈത്ത് പുതുതായി പുറത്തിറക്കിയ വിദേശികളുടെ താമസ–വിസ ചട്ടങ്ങൾ പ്രകാരം, കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് പ്രതിമാസം കുറഞ്ഞത് 800 ദിനാർ ശമ്പളമുണ്ടാകണം. എന്നാൽ ചില പ്രത്യേക മേഖലകളിലെ വിദേശികൾക്ക് ഈ ശമ്പള നിബന്ധനയിൽ നിന്ന് ഒഴിവ് അനുവദിച്ചിട്ടുണ്ട്.
ശമ്പള നിബന്ധനയിൽ നിന്ന് ഒഴിവുള്ള വിഭാഗങ്ങൾ:
- സർക്കാർ മേഖലയിലെ നിയമ ഗവേഷകർ
- സർവകലാശാലകളും കോളേജുകളും ഉൾപ്പെടെയുള്ള ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രൊഫസർമാർ
- സർക്കാർ മേഖലയിലെ സൂപ്പർവൈസർമാർ, അധ്യാപകർ, സാമൂഹിക-മനഃശാസ്ത്ര വിദഗ്ധർ
- സർക്കാർ–സ്വകാര്യ മേഖലകളിലെ എഞ്ചിനീയർമാർ
- ഔഖാഫ് മന്ത്രാലയത്തിനു കീഴിലുള്ള പള്ളികളിലെ ഇമാമുകൾ, ഖത്തീബുമാർ, ബാങ്ക് വിളിക്കാർ, ഖുർആൻ മനഃപാഠകർ
- ആരോഗ്യ മന്ത്രാലയത്തിലും സൈനിക മെഡിക്കൽ സ്ഥാപനങ്ങളിലുമുള്ള മെഡിക്കൽ–ആരോഗ്യ വിദഗ്ധർ, ഫാർമസിസ്റ്റുകൾ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ടെക്നിക്കൽ സ്റ്റാഫ്
- മാധ്യമപ്രവർത്തകരും അന്താരാഷ്ട്ര വാർത്താ ഏജൻസികളിലെ ജീവനക്കാർ
- സർക്കാർ സ്പോർട്സ് ഫെഡറേഷനുകളുടെയും ക്ലബ്ബുകളുടെയും കീഴിലുള്ള പരിശീലകരും അത്ലറ്റുകളും മറ്റു കായിക ഉദ്യോഗസ്ഥരും
- ശവസംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട സേവനങ്ങളിൽ നിയമിതരായ ജീവനക്കാർ
ഈ വിഭാഗങ്ങളിൽ പെടുന്നവർക്ക് കുടുംബ വിസ സ്വീകരിക്കാനോ പുതുക്കാനോ 800 ദിനാർ ശമ്പള നിബന്ധന ബാധകമല്ല.
നിലവിൽ കുവൈത്തിൽ കഴിയുന്ന കുടുംബങ്ങൾക്കും ഇളവ്
കുവൈത്തിൽ ഇതിനകം കുടുംബത്തോടൊപ്പം കഴിയുന്ന വിദേശികൾക്ക് കുടുംബ വിസ പുതുക്കുന്നതിനും ശമ്പള വ്യവസ്ഥ ബാധകമല്ല. കൂടാതെ:
കുവൈത്തിൽ താമസിക്കുന്ന മാതാപിതാക്കൾക്ക്, കുവൈത്തിൽ ജനിച്ചോ വിദേശത്ത് കഴിയുന്നോ ആയ കുട്ടികളെ പ്രായപരിധിയില്ലാതെ (ആൺകുട്ടികൾ: 15 വയസ്, പെൺകുട്ടികൾ: 18 വയസ്) സ്പോൺസർ ചെയ്യാൻ കഴിയും.
കുവൈത്തിന് പുറത്ത് ജനിച്ച അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ കുടുംബ വിസയിൽ കൊണ്ടുവരുന്നതിനും ശമ്പളപരിധി ബാധകമല്ല.
വിസ് പുതുക്കൽ ഫീസ്:
-ജീവിത പങ്കാളിയും മക്കളും: പ്രതിവർഷം ഒരാൾക്ക് 20 KD
-മാതാപിതാക്കൾ, ഭാര്യയുടെ മാതാപിതാക്കൾ: പ്രതിവർഷം ഓരോരാൾക്ക് 300 KD
-പുതുക്കിയ വിസ ചട്ടങ്ങൾ ഡിസംബർ 23 മുതൽ പ്രാബല്യത്തിൽ വരും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൊലപാതകശ്രമക്കേസ്: കുവൈറ്റിൽ ക്രിമിനൽ കോടതി വിധി റദ്ദാക്കി അപ്പീൽ കോടതി
കൊലപാതക ശ്രമവും ആക്രമണവും ആരോപിച്ച് 11 പേർക്ക് എതിരെ രജിസ്റ്റർ ചെയ്ത കേസിൽ ക്രിമിനൽ കോടതി വിധിച്ച ശിക്ഷ അപ്പീൽ കോടതി റദ്ദാക്കി. നാല് പ്രതികൾക്ക് അഞ്ചുവർഷം തടവ് ശിക്ഷ വിധിച്ചിരുന്നുവെങ്കിലും തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി അപ്പീൽ കോടതി മുഴുവൻ പ്രതികളെയും വെറുതെവിട്ടു. കേസിൽ കൊലപാതക ഉദ്ദേശ്യം തെളിയിക്കുന്ന നിർണായക തെളിവുകൾ ഒന്നും ഇല്ലെന്നും കുറ്റം തെളിയിക്കാൻ ആവശ്യമായ ഘടകങ്ങൾ സ്ഥാപിക്കാനായില്ലെന്നും ഉയർന്ന കോടതി കണ്ടെത്തി. പ്രതിഭാഗം മുന്നോട്ടുവച്ചതിനുപരമായി, അന്വേഷണം അസാധുവും ഗൗരവമില്ലാത്തതുമാണെന്ന് കോടതി വിലയിരുത്തി. സംഭവത്തിൽ ഉണ്ടായത് കൊലപാതകശ്രമമായി കണക്കാക്കാൻ കഴിയാത്ത ചെറിയ പരിക്കുകൾ മാത്രമാണെന്നും പ്രതിഭാഗം വാദിച്ചു. പ്രതികളിലൊരാളുടെ അഭിഭാഷകയായ അഡ്വ. ഇനം ഹൈദർ, അന്വേഷണം അസാധുവാണെന്നും ഇരയുടെ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും, കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയ ദൃശ്യങ്ങൾ വിശ്വസനീയമല്ലെന്നും, പ്രതികൾക്ക് കൊലപാതക ഉദ്ദേശ്യമുണ്ടെന്ന് തെളിയിക്കുന്ന സാങ്കേതിക-മെഡിക്കൽ തെളിവുകൾ പോലും കേസ് ഫയലിൽ ഉൾപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടി വിശദമായ പ്രതിരോധ വാദം സമർപ്പിച്ചു. ശിക്ഷാനിയമത്തിലെ ആർട്ടിക്കിൾ 45 നിർവചിക്കുന്ന കുറ്റകൃത്യത്തിന്റെ ഘടകങ്ങൾ—ക്രിമിനൽ ഉദ്ദേശ്യവും മുൻകൂട്ടിയുള്ള ആസൂത്രണവും—ഈ കേസിൽ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് അവർ വ്യക്തമാക്കി.
അപ്പീൽ കോടതി ചൂണ്ടിക്കാട്ടിയ പ്രധാന കാരണങ്ങൾ:
-കേസിൽ കൊലപാതക ഉദ്ദേശ്യം തെളിയിക്കാൻ നിർണായക തെളിവുകളില്ല.
-പ്രതികൾക്കെതിരായ കുറ്റങ്ങൾ അടിസ്ഥാനരഹിതമാണ്.
-തെളിവുകൾ അപര്യാപ്തമാണ്.
-മെഡിക്കൽ റിപ്പോർട്ടിൽ പരിക്കുകൾ കൊലപാതകശ്രമമായി കണക്കാക്കാവുന്ന ക്രിമിനൽ ഉദ്ദേശ്യത്തിന്റെ ഫലമാണെന്ന് വ്യക്തമാക്കുന്നില്ല.
-അന്വേഷണ റിപ്പോർട്ടിലെ സംഭവവിവരണം തന്നെ യാഥാർഥ്യമില്ലാത്തതാണ്.
ഈ കണ്ടെത്തലുകളുടേതാണ് താഴ്ന്ന കോടതിയുടെ വിധി റദ്ദാക്കി 11 പ്രതികളെയും എല്ലാ കുറ്റങ്ങളിൽ നിന്ന് അപ്പീൽ കോടതി വെറുതെവിട്ടത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ പ്രവാസിയുടെ രക്ഷപെടൽ ശ്രമം; പിന്നാലെ ഓടി പോലീസ്; പിന്നീട് സംഭവിച്ചത്
നാടുകടത്തൽ ഉത്തരവിനെ തുടർന്ന് കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ ഈജിപ്ഷ്യൻ പ്രവാസി രക്ഷപ്പെടാൻ ശ്രമിച്ചു. ഓടി രക്ഷപെടാൻ ശ്രമിച്ച പ്രവാസിയെ ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളെ കൈകൾ വിലങ്ങിട്ട് നാടുകടത്തൽ ജയിലിലെ സെല്ലിൽ അടച്ചു. ഔപചാരിക നാടുകടത്തൽ നടപടികൾ പൂർത്തിയാകുന്നതുവരെ തടങ്കലിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2025 ജനുവരി 1 മുതൽ നവംബർ 10 വരെ താമസ ലംഘനങ്ങൾ, ക്രിമിനൽ കേസുകൾ, പെരുമാറ്റ ലംഘനങ്ങൾ ഉൾപ്പെടെ വിവിധ കുറ്റങ്ങളുമായി ബന്ധപ്പെട്ട് 34,143 പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തിയിട്ടുണ്ട്. പൊതു ക്രമം ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി ശക്തമായ പരിശോധനകൾ തുടരുന്നതായും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt