ലഹരി വസ്തുക്കൾ കൈവശം വെച്ചതിന് അറസ്റ്റ്, പിന്നാലെ കുറ്റസമ്മതവും നടത്തി, പക്ഷെ പ്രതിയെ കുറ്റവിമുക്തനാക്കി കോടതി, സംഭവം ഇങ്ങനെ….
കുവൈത്തിൽ ലഹരി വസ്തുക്കൾ കൈവശം വെച്ചെന്നാരോപിച്ച് അറസ്റ്റിലായ പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. പബ്ലിക് പ്രോസിക്യൂഷന് മുൻപാകെ പ്രതി കുറ്റസമ്മതം നടത്തിയിരുന്നുവെങ്കിലും, നിയമപരമായ അടിസ്ഥാനമില്ലാത്ത അറസ്റ്റാണ് സംഭവിച്ചതെന്ന് കോടതി കണ്ടെത്തി. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയും അപ്പീൽ കോടതിയും വിധിച്ച മൂന്നര വർഷത്തെ തടവ് ശിക്ഷ കാസേഷൻ കോടതി റദ്ദാക്കി. പ്രതിയുടെ അറസ്റ്റ് നിയമ വിരുദ്ധമായതിനാൽ കുറ്റസമ്മതവും അസാധുവാണെന്ന് കോടതി വ്യക്തമാക്കി.
പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചതനുസരിച്ച്, പ്രതി വാഹനത്തിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥൻ വിൻഡോയിൽ മുട്ടിയുണർത്തി പുറത്തേക്കിറങ്ങാൻ ആവശ്യപ്പെട്ടിരുന്നു. പ്രതിയുടെ കൈയിലെന്തോ ഉണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് കൈ തുറന്ന് കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് പ്രതിയുടെ കൈവശം മയക്കുമരുന്ന് അടങ്ങിയ സാഷേകൾ കണ്ടെത്തിയെങ്കിലും, തടഞ്ഞതിനോ അറസ്റ്റ് ചെയ്തതിനോ നിയമപരമായ യാതൊരു ന്യായീകരണവും ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമവിരുദ്ധമായ തടയലിന്റെ അടിസ്ഥാനത്തിൽ ശേഖരിച്ച തെളിവുകൾ സാധുവല്ലെന്ന് വ്യക്തമാക്കി, പ്രതിയെ കുറ്റവിമുക്തനാക്കാൻ കോടതി ഉത്തരവിട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
കുവൈറ്റിൽ പള്ളികളിലെ ജീവനക്കാർക്ക് പുതിയ നിർദ്ദേശങ്ങൾ; സർക്കുലർ പുറപ്പെടുവിച്ചു
കുവൈറ്റിലെ പള്ളികളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കായി പുതിയ നിർദേശങ്ങൾ പുറത്തിറക്കിയതായി ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. എല്ലാ പള്ളി ജീവനക്കാരും നിർബന്ധമായും ഔദ്യോഗിക ജോലി സമയം പാലിക്കണം എന്നും ചുമതലകൾ നിർവഹിക്കുന്ന സമയത്ത് ദേശീയ വസ്ത്രം ധരിക്കണം എന്നും മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടർ സെക്രട്ടറിയായ സുലൈമാൻ അൽ സുവൈലം ഒപ്പുവെച്ച സർകുലർ രാജ്യത്തെ ഇമാമുകൾ, പ്രാസംഗകർ, മുഅദ്ദീനുകൾ ഉൾപ്പെടെ എല്ലാ മത ഉദ്യോഗസ്ഥർക്കും ബാധകമാണ്.
മത സ്ഥാപനങ്ങളുടെ പ്രവർത്തനം ക്രമീകരിതവും കാര്യക്ഷമവുമാക്കുന്നതിനാണ് കർശന നിർദ്ദേശങ്ങൾ പുറത്തിറക്കിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക സമയം പാലിക്കൽ ഒരു പ്രധാന ഉത്തരവാദിത്വമാണെന്നും അതിൽ ഊർജ്ജിത ശ്രദ്ധ ആവശ്യമാണ് എന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.
സർക്കുലറിലെ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
എല്ലാം ക്ലിയർ; മുടൽ മഞ്ഞ് കുറഞ്ഞു, കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിൽ
കുവൈറ്റ് സിറ്റി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങൾ താത്കാലികമായി വഴിതിരിച്ചുവിട്ടിരുന്നു, എന്നാൽ പിന്നീട്, കാലാവസ്ഥ മെച്ചപ്പെടുകയും ദൂരക്കാഴ്ച വർദ്ധിക്കുകയും ചെയ്തതോടെ കുവൈറ്റ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (DGCA) വിമാനത്താവളത്തിലെ വ്യോമഗതാഗതം പുനരാരംഭിച്ചു.
വിമാനങ്ങൾ ഇപ്പോൾ സാധാരണ ഷെഡ്യൂൾ അനുസരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും, യാത്രക്കാരുടെയും എയർലൈനുകളുടെയും സഹകരണത്തിന് നന്ദിയുണ്ടെന്നും ഡിജിസിഎ വക്താവ് അറിയിച്ചു. ഓപ്പറേഷണൽ സുരക്ഷ ഉറപ്പാക്കുന്നതിനായി കാലാവസ്ഥാ നിരീക്ഷണം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
ദൂരക്കാഴ്ച (Visibility) 50 മീറ്ററിൽ താഴെയായി കുറഞ്ഞതിനെ തുടർന്നായിരുന്നു അധികൃതർ വിമാനം വഴിതിരിച്ചുവിടുന്ന നടപടി സ്വീകരിച്ചത്.ബുധനാഴ്ച രാവിലെ വിമാനത്താവളത്തിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനെത്തുടർന്ന് വിമാനങ്ങളുടെ ടേക്കോഫും ലാൻഡിംഗും സുരക്ഷിതമല്ലാത്ത അവസ്ഥയിലായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
Comments (0)