തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗന്റെ കുവൈത്ത് സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 12 മണി മുതൽ വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എർദോഗൻ എത്തുന്നത് വരെ ഈ നിയന്ത്രണം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അമീരി വിമാനത്താവളത്തിൽ നിന്ന് കിംഗ് ഫൈസൽ റോഡ് വരെ, അവിടെ നിന്ന് സിക്സ്ത് റിംഗ് റോഡുമായുള്ള ഇന്റർസെക്ഷൻ ഭാഗം വഴി കിംഗ് ഫഹദ് റോഡിലേക്കും ബയാൻ പാലസിന്റെ ഗേറ്റ് വരെയും നീളുന്ന പാതകളാണ് താൽക്കാലികമായി അടച്ചിടുക. ഈ സമയത്ത് യാത്രക്കാർ ഗതാഗത നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
അതേസമയം, അറേബ്യൻ ഗൾഫ് റോഡിലെ രണ്ട് ലൈനുകൾ ഞായറാഴ്ച മുതൽ 20 ദിവസത്തേക്ക് അടച്ചിടുമെന്നും അധികൃതർ അറിയിച്ചു. കുവൈത്ത് എഞ്ചിനീയേഴ്‌സ് അസോസിയേഷൻ കെട്ടിട ഭാഗത്ത് നിന്ന് അമിരി ഹോസ്പിറ്റൽ ഭാഗത്തേക്കുള്ള ഇടത്, മധ്യ ലൈനുകളാണ് അടയ്ക്കുക. റോഡ് പുനർനിർമാണ പ്രവർത്തനങ്ങളാണ് ഇതിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
കാറിന്‍റെ സ്റ്റിയറിങിന് പിന്നിലിരുന്ന് വാഹനമോടിച്ച് കുട്ടി, പിന്നാലെ മറ്റൊരു വാഹനത്തിലിടിച്ചു, ഒടുവില്‍ മുങ്ങി
സാദ് അൽ-അബ്ദുല്ല സിറ്റിയിൽ കുട്ടി കാറോടിച്ച് അപകടമുണ്ടാക്കി കടന്നുകളയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കുവൈത്തിൽ വലിയ ചർച്ചയ്ക്കാണ് കാരണമായിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ, സ്റ്റിയറിങ്ങിന് പിന്നിലിരുന്ന കുട്ടി അശ്രദ്ധമായി വാഹനം ഓടിക്കുന്നതും പിന്നീട് നിയന്ത്രണം നഷ്ടപ്പെടുത്തി റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിൽ ഇടിക്കുന്നതും വ്യക്തമാണ്.
കൂട്ടിയിടിച്ചതിന് പിന്നാലെ, കുട്ടി വാഹനം അതിവേഗം ഓടിച്ച് സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം. ഈ അപകടകരമായ സംഭവം കണ്ട പ്രദേശവാസികൾ ഞെട്ടലിലാണ്. സുരക്ഷിതമല്ലാത്ത ഈ യാത്രയ്ക്ക് പിന്നിലെ സാഹചര്യങ്ങൾ കണ്ടെത്തുന്നതിനായി അധികൃതർ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കുട്ടികളുടെ സുരക്ഷയെയും പൊതുവഴികളിലെ നിയമലംഘനങ്ങളെയും കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ശക്തമായി തുടരുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
225 കോടിയുടെ മഹാഭാഗ്യവാൻ പ്രവാസി മലയാളിയോ? യുഎഇ ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറി സമ്മാനം; പ്രവാസി ലോകം ആകാംക്ഷയിൽ!
ദുബായ്: യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറി സമ്മാനത്തുകയായ 100 ദശലക്ഷം ദിർഹം (ഏകദേശം 225 കോടി ഇന്ത്യൻ രൂപ) സ്വന്തമാക്കിയ ഭാഗ്യശാലി മലയാളി ആയിരിക്കുമോ എന്ന ആകാംഷയിലാണ് പ്രവാസി ലോകം. റെക്കോർഡ് ഗ്രാൻഡ് പ്രൈസ് നേടിയത് ‘അനിൽകുമാർ ബി’ എന്ന യുഎഇയിലെ താമസക്കാരനാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് ഈ ചർച്ചകൾ സജീവമായത്.
‘അനിൽകുമാർ ബി’ എന്ന പേര് നൽകുന്ന സൂചന പ്രകാരം വിജയി ഒരു ഇന്ത്യക്കാരനോ അല്ലെങ്കിൽ മലയാളി തന്നെയോ ആയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ലോട്ടറിയിൽ പങ്കെടുക്കാൻ 18 വയസ്സിന് മുകളിലുള്ള യുഎഇ നിവാസികൾക്ക് മാത്രമേ യോഗ്യതയുള്ളൂ എന്നതിനാൽ വിജയി എമിറേറ്റിൽ താമസിക്കുന്ന വ്യക്തിയാണെന്നത് ഉറപ്പാണ്.
വിശദാംശങ്ങൾ ഉടൻ പുറത്തുവിടും
വിജയിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് യുഎഇ ലോട്ടറി ഓപ്പറേറ്റർ കഴിഞ്ഞ ദിവസം പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ പരിശോധനാ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. എല്ലാ ആഭ്യന്തര പരിശോധനകളും സുരക്ഷാ പ്രോട്ടോക്കോളുകളും പൂർത്തിയാക്കിയ ശേഷം മാത്രമേ വിജയിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുകയുള്ളൂ. യുഎഇയുടെ വാണിജ്യ ഗെയിമിങ് മേഖലയിലെ ഒരു ചരിത്ര നിമിഷമായാണ് ഈ ജാക്ക്‌പോട്ട് നേട്ടത്തെ അധികൃതർ വിശേഷിപ്പിച്ചത്.
വെറും 50 ദിർഹത്തിന്റെ ടിക്കറ്റ്, കോടികളുടെ ഭാഗ്യം
ലക്കി ഡേ നറുക്കെടുപ്പിൽ ഏഴ് നമ്പറുകളും കൃത്യമായി ഒത്തുചേർന്നാണ് വിജയി സമ്മാനം സ്വന്തമാക്കിയത്. വെറും 50 ദിർഹമിന്റെ ടിക്കറ്റാണ് ഈ ജീവിതം മാറ്റിമറിക്കുന്ന സമ്മാനത്തിന് കാരണമായത്. ഈ നറുക്കെടുപ്പിൽ ഒറ്റ ടിക്കറ്റ് ഉടമയ്ക്ക് മാത്രമാണ് ജാക്ക്‌പോട്ട് ലഭിച്ചത്. സമ്മാനാർഹമായ നമ്പറുകൾ ഇവയാണ്: 7, 10, 11, 18, 25, 29 (ഡേയ്‌സ് സെറ്റ്), 11 (മന്ത്‌സ് സെറ്റ്). ഈ ജാക്ക്‌പോട്ട് നേടാനുള്ള സാധ്യത 8,835,372-ൽ 1 ആയിരുന്നു.
ഒരു ലക്ഷം ദിർഹമിൽ കൂടുതലുള്ള സമ്മാനങ്ങൾ വിജയി നേരിട്ട് ഹാജരായി കൈപ്പറ്റേണ്ടതുണ്ട്. വിജയകരമായ പരിശോധനകൾക്ക് ശേഷം 30 ദിവസത്തിനുള്ളിൽ വലിയ സമ്മാനത്തുകകൾ കൈമാറും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
