
കുവൈറ്റിൽ രഹസ്യ സങ്കേതത്തിൽ ചാരായ വാറ്റ്; 6 പ്രവാസികൾ കയ്യോടെ പിടിയിൽ
കുവൈറ്റിലെ അബ്ദലിയിലെ മരുഭൂമിപ്രദേശത്ത് രഹസ്യമായി ചാരായവാറ്റ് നടത്തിയ ആറു ഏഷ്യൻ പ്രവാസികളെ പോലീസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് സംഘം അറസ്റ്റിലായത്. അബ്ദലിയിലെ ഒരു ഒഴിവുസ്ഥലത്ത് ചാരായ നിർമ്മാണശാല പോലെ ഉപയോഗിച്ചിരുന്ന സങ്കേതത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. സ്ഥലത്ത് നിന്ന് വലിയ തോതിൽ മദ്യം, നിർമ്മാണ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായവർ ഏഷ്യൻ രാജ്യങ്ങളിലെ പൗരന്മാരാണെന്ന് അധികൃതർ അറിയിച്ചു. ഇവർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
ജപ്പാനില്‍ പകര്‍ച്ചപ്പനി, 4000ത്തിലധികം രോഗബാധിതര്‍; സ്കൂളുകള്‍ അടച്ചു, ഇന്ത്യയില്‍ ജാഗ്രത
ജപ്പാനിൽ പകർച്ചപ്പനി (ഫ്ലൂ) അതിവേഗം പടരുകയാണ്. സാധാരണയായി പനിക്കാലം തുടങ്ങുന്നതിനും അഞ്ചാഴ്ചകൾക്ക് മുൻപേ രോഗവ്യാപനം വ്യാപകമായതോടെ സർക്കാർ കർശന ജാഗ്രത പ്രഖ്യാപിച്ചു.
സെപ്തംബർ 22-ന് റിപ്പോർട്ട് ചെയ്തതിനുശേഷം, രാജ്യത്തെ പനിബാധിതരുടെ എണ്ണം 4,030 ആയി ഉയർന്നു. ഒക്കിനാവ, ടോക്കിയോ, കഗോഷിമ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. വൈറസ് വ്യാപനം തടയാൻ നൂറിലധികം സ്കൂളുകളും കിൻഡർഗാർട്ടനുകളും ശിശുസംരക്ഷണ കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചിടാൻ സർക്കാർ തീരുമാനിച്ചു. ആരോഗ്യവിദഗ്ധർ പറയുന്നതനുസരിച്ച്, ക്രമരഹിതമായ കാലാവസ്ഥാ വ്യതിയാനങ്ങൾ, വൈറസിന്റെ സ്വഭാവത്തിലെ മാറ്റങ്ങൾ, കുറഞ്ഞ വാക്സിനേഷൻ നിരക്ക് എന്നിവയാണ് രോഗവ്യാപനം വേഗത്തിലാകാൻ കാരണമാകുന്നത്.
ജനങ്ങൾ ഫ്ലൂ വാക്സിൻ സ്വീകരിക്കണമെന്നും, മാസ്ക് ധരിക്കൽ, കൈ കഴുകൽ, അണുവിമുക്തമാക്കൽ തുടങ്ങിയ സുരക്ഷാ മാർഗങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
ഇന്ത്യയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും, തണുപ്പുകാലം അടുത്തുവരുന്നതിനാൽ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റങ്ങൾ രോഗവ്യാപനത്തിന് കാരണമാകാം എന്ന മുന്നറിയിപ്പും വിദഗ്ധർ നൽകി. അതിനാൽ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് സർക്കാർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതി
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിദേശ പര്യടനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. ബഹ്റൈൻ, ഒമാൻ, ഖത്തർ, യു.എ.ഇ. എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാണ് വിദേശകാര്യ മന്ത്രാലയം മുഖ്യമന്ത്രിക്ക് അനുമതി നൽകിയിട്ടുള്ളത്. ഒക്ടോബർ 14 (നാളെ) മുതൽ ഡിസംബർ ഒന്നു വരെ വിവിധ ഘട്ടങ്ങളിലായിട്ടായിരിക്കും മുഖ്യമന്ത്രി ഈ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുക.
എന്നാൽ, ബഹ്റൈന്‍ പിന്നാലെ സന്ദർശിക്കാൻ തീരുമാനിച്ചിരുന്ന സൗദി അറേബ്യയിലേക്കുള്ള യാത്രയ്ക്ക് ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. അനുമതി നിഷേധിച്ചതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും, നിലവിലെ സാഹചര്യത്തിൽ സൗദിയിലേക്കുള്ള യാത്ര പിന്നീട് ആലോചിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.
വിവിധ രാജ്യങ്ങളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയും കേരളത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുകയും ചെയ്യുക എന്നതാണ് മുഖ്യമന്ത്രിയുടെ ഈ ഗൾഫ് പര്യടനത്തിൻ്റെ പ്രധാന ലക്ഷ്യം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
Comments (0)