Posted By Editor Editor Posted On

കുവൈത്തിലെ അപ്പാർട്ട്മെന്‍റിൽ ഗ്യാസ് ചോർച്ചയെ തുടർന്ന് തീപിടിത്തം

ബുനൈദ് അൽ-ഖാറിലെ ഒരു അപ്പാർട്ട്മെന്റിലെ അടുക്കളയിൽ ഗ്യാസ് ചോർച്ചയെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം തീപിടിത്തം ഉണ്ടായി. നിമിഷങ്ങൾക്കകം തീ പടർന്ന് പുകയും ജ്വാലകളും ഉയർന്നതോടെ താമസക്കാർ പരിഭ്രാന്തരായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞോടി. അറിയിപ്പ് ലഭിച്ചതോടെ സെൻട്രൽ അൽ-ഹിലാലി, അൽ-ഷഹീദ് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. ശക്തമായ ചൂടിനെയും കനത്ത പുകയെയും വകവയ്ക്കാതെ നടത്തിയ തീവ്രശ്രമങ്ങൾക്കൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടയാനും അവർക്ക് കഴിഞ്ഞു. ധീരമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവാക്കാനായതായി അധികൃതർ അറിയിച്ചു. സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ ഉടൻ വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം, ആഴ്ചയിൽ അഞ്ചു ദിവസം മാത്രം ജോലി ഈ അവസരം മിസ്സാക്കല്ലേ

കേരള സർക്കാരിന്റെ വിദേശ തൊഴിലവസര ഏജൻസിയായ ഒഡാപെകിന് കീഴിൽ ഗ്രീസിലെ ആരോഗ്യ മേഖലയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് ആരംഭിച്ചു. ആകെ 30 ഒഴിവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആകർഷകമായ ശമ്പളവും വിസ, ടിക്കറ്റ്, താമസം, ഭക്ഷണം ഉൾപ്പെടെയുള്ള സൗജന്യ ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 17. അഥെൻസ്, ലാരിസ്സ എന്നീ നഗരങ്ങളിലെ റീഹാബിലിറ്റേഷൻ ആൻഡ് റിക്കവറി സെൻററുകളിലാണ് നിയമനം. 22 മുതൽ 35 വയസ് വരെയുള്ള വനിതകൾക്ക് അപേക്ഷിക്കാം. ബി.എസ്.സി നഴ്‌സിങ് അല്ലെങ്കിൽ തത്തുല്യ ഡിഗ്രി, അന്താരാഷ്ട്ര അംഗീകാരമുള്ള നഴ്‌സിങ് സർട്ടിഫിക്കറ്റ്, കൂടാതെ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണം. എന്നാൽ IELTS അല്ലെങ്കിൽ OET സർട്ടിഫിക്കറ്റ് നിർബന്ധമല്ല.

∙ രോഗികൾക്ക് നേരിട്ട് പരിചരണം നൽകുക – മരുന്നുകളും ചികിത്സകളും നൽകൽ ഉൾപ്പെടെ.
∙ രോഗികളുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച് രേഖപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുക.
∙ ആവശ്യമായപ്പോൾ മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക.
∙ പരിശോധനകൾ, ചികിത്സകൾ, പ്രോസീജറുകൾ എന്നിവയ്ക്കിടെ ഡോക്ടർമാരെ സഹായിക്കുക.
∙ രോഗികളുടെ പരിചരണം ഏകോപിപ്പിക്കുന്നതിനായി ഹെൽത്ത് കെയർ ടീമുകളുമായി ഫലപ്രദമായി ആശയവിനിമയം നടത്തുക.
∙ അണുനിയന്ത്രണം, ശുചിത്വം, രോഗിസുരക്ഷ എന്നിവ ഉറപ്പാക്കുക.
∙ രോഗികളുടെ മെഡിക്കൽ രേഖകളും ബന്ധപ്പെട്ട രേഖകളും കൃത്യമായി സൂക്ഷിക്കുക.
∙ രോഗികളും കുടുംബാംഗങ്ങളും ആരോഗ്യസംരക്ഷണവും ചികിത്സാനന്തര പരിചരണവും സംബന്ധിച്ച് ബോധവൽക്കരിക്കുക.

മികച്ച ശമ്പളം

പ്രതിമാസം 1050 യൂറോയാണ് അടിസ്ഥാന ശമ്പളം. പുറമെ വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവയും സൗജന്യമായി നൽകും. ആഴ്ചയിൽ 5 ദിവസം, 40 മണിക്കൂർ ജോലിയായിരിക്കും. ഓവർടൈം സൗകര്യം ഗ്രീസ് തൊഴിൽനിയമ പ്രകാരം ഉണ്ടായിരിക്കും.

അപേക്ഷ നൽകാൻ സിവിയും സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ടും സഹിതം [email protected]
എന്ന ഇമെയിലിലേക്ക് അയയ്ക്കണം. സബ്ജക്ട് ലൈനിൽ Nurse എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് ഒഡാപെകിന്റെ വെബ്‌സൈറ്റ് സന്ദർശിക്കാം.

കുവൈത്തിലെ ഗതാഗത നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ

കുവൈത്ത് സിറ്റി: വാഹനം ഓടിക്കുന്നവർ യു ടേണുകളിലും എക്സിറ്റുകളിലും ഓവർടേക്ക് ചെയ്യുന്നത് കർശനമായി ഒഴിവാക്കണം. ഈ പ്രവൃത്തി നിയമവിരുദ്ധമാണ്, ഇത് ചെയ്യുന്നവർക്ക് 15 മുതൽ 20 ദീനാർ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൂടാതെ, മനഃപൂർവം ഗതാഗതം തടസ്സപ്പെടുത്തുന്ന മറ്റ് നടപടികളിൽ നിന്നും ഡ്രൈവർമാർ വിട്ടുനിൽക്കണം. ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന വാഹനങ്ങൾ രണ്ടു മാസം വരെ പിടിച്ചെടുക്കാൻ ട്രാഫിക് പോലീസിന് അനുമതിയുണ്ട്. നിയമലംഘനം ആവർത്തിക്കുന്നവരെ തുടർനടപടിക്കായി ട്രാഫിക് കോടതിയിലേക്ക് റഫർ ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *