Posted By Editor Editor Posted On

കുവൈറ്റിൽ വിവിധയിടങ്ങളിൽ അപകടം; നിരവധി പേർക്ക് പരിക്ക്

കഴിഞ്ഞ ദിവസങ്ങളിലായി കുവൈറ്റിൽ നടന്ന വാഹനാപകടങ്ങളിൽ കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. ജഹ്‌റ മേഖലയിലെ അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ട്രാഫിക്, ആംബുലൻസ് സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി. പരിക്കേറ്റവരെ ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ഇന്നലെ വൈകുന്നേരം കബ്ദ് റോഡിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് രക്ഷാ പോലീസ്, ആംബുലൻസ് സംഘങ്ങൾ സ്ഥലത്തെത്തി. ഗുരുതരമായി തകർന്ന വാഹനങ്ങളിൽ നിന്ന് പരിക്കേറ്റവരെ രക്ഷപ്പെടുത്തി ഫർവാനിയ ആശുപത്രിയിലേക്ക് മാറ്റി. അവരെ അടിയന്തര ചികിത്സയ്ക്കായി ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കിയതോടെ കബ്ദ് എക്സ്പ്രസ്‌വേയിലെ ഗതാഗതം പുനഃസ്ഥാപിച്ചു. ഏഴാം റിങ് റോഡിൽ നടന്ന മറ്റൊരു അപകടത്തിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ചെങ്കിലും ആരും പരിക്കേറ്റിട്ടില്ല. ട്രാഫിക് തടസ്സം ഒഴിവാക്കുന്നതിനായി ട്രാഫിക് പട്രോൾ സംഘം സ്ഥലത്തെത്തി വാഹനങ്ങൾ നീക്കം ചെയ്തു. വിവിധ സ്ഥലങ്ങളിൽ നടന്ന അപകടങ്ങളുടെയെല്ലാം കാരണം കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

കുവൈത്തില്‍ വാഹമോടിക്കുന്നവര്‍ ഈക്കാര്യങ്ങൾ ശ്രദ്ധിക്കുക; ഇല്ലെങ്കിൽ കീശ കാലിയാകും

യു-ടേണുകളിലും ഹൈവേ എക്സിറ്റുകളിലും മനപ്പൂർവം ഗതാഗതം തടസ്സപ്പെടുത്തുകയോ അശാസ്ത്രീയമായി മറികടക്കുകയോ ചെയ്യുന്ന വാഹനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾ ഒരു കാരണവശാലും സഹിക്കില്ലെന്നും, റോഡ് സുരക്ഷയ്ക്ക് വലിയ ഭീഷണിയായിത്തീരുന്ന പ്രവണതകളാണിവയെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

നിയമം ലംഘിക്കുന്നവർക്ക് 15 ദിനാറിനും 20 ദിനാറിനും ഇടയിൽ പിഴ ചുമത്തും. കൂടാതെ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വാഹനങ്ങൾ ട്രാഫിക് പോലീസിന് രണ്ട് മാസം വരെ പിടിച്ചുവെക്കാനുള്ള അധികാരവും ഉണ്ട്. ആവർത്തിച്ച് കുറ്റം ചെയ്യുന്നവരെ തുടർ നിയമനടപടികൾക്കായി ട്രാഫിക് കോടതിയിലേക്ക് റഫർ ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു. എല്ലാ ഡ്രൈവർമാരും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

ഗതാഗതക്കുരുക്കിന് വിട: കുവൈത്തിൽ അതിവേഗ ബസ് പാതകൾ വരുന്നു; മെട്രോയുമായി ബന്ധിപ്പിക്കാൻ സാധ്യത പഠനം ആരംഭിച്ചു

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന നഗരപ്രദേശങ്ങളെ വടക്കൻ, തെക്കൻ മേഖലകളുമായി ബന്ധിപ്പിക്കുന്ന അതിവേഗ ബസ് പാതകൾക്ക് (BRT) കുവൈത്ത് സിറ്റിയിൽ സാധ്യതയൊരുങ്ങുന്നു. ഈ പാതകളുടെ സാധ്യത പഠനത്തിന് കുവൈത്ത് നഗരസഭ അംഗീകാരം നൽകി.

നഗരസഭ കൗൺസിൽ അംഗം ഷരീഫ അൽ-ഷൽഫാൻ സമർപ്പിച്ച നിർദ്ദേശത്തിനാണ് കൗൺസിൽ അംഗീകാരം നൽകിയത്.

പദ്ധതിയുടെ പ്രത്യേകതകൾ:

കണക്റ്റിവിറ്റി: കുവൈത്ത് നഗരപ്രദേശങ്ങളെ രാജ്യത്തിന്റെ തെക്കൻ മേഖലയുമായും അൽ-മുത്‌ല റെസിഡൻഷ്യൽ സിറ്റി, സാദ് അൽ-അബ്ദുല്ല സിറ്റി പോലുള്ള വടക്കൻ മേഖലകളുമായും ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ഗതാഗതക്കുരുക്ക് ഒഴിവാക്കും: നഗരപ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിൽ ഈ പദ്ധതി നിർണായകമാകും.

പൊതുഗതാഗത ശൃംഖല: അതിവേഗ ബസ് പാതയെ നിലവിലുള്ള പൊതുഗതാഗത ശൃംഖലയുമായും നിർദിഷ്ട മെട്രോ പദ്ധതിയുമായും ബന്ധിപ്പിക്കാനുള്ള നിർദ്ദേശത്തിനും നഗരസഭ അംഗീകാരം നൽകിയിട്ടുണ്ട്.

BRT സംവിധാനം: നിയുക്ത പ്രദേശത്ത് നിർമ്മിക്കുന്ന പ്രത്യേക പാതയിലൂടെ വലിയ ശേഷിയുള്ള ബസുകൾ ഉപയോഗിക്കുന്ന സംവിധാനമാണ് ബസ് റാപ്പിഡ് ട്രാൻസിറ്റ് (BRT) എന്നറിയപ്പെടുന്ന അതിവേഗ ബസ് പാത.

സാധ്യത പഠനം പൂർത്തിയായാൽ, ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തി ഉടൻ തന്നെ പദ്ധതി നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *