Posted By Editor Editor Posted On

ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ട് ദിവസം മാത്രം, കുവൈറ്റിലെ ഈ ബീച്ചിന്റെ ഇപ്പോഴത്തെ അവസ്ഥ

പുതുതായി തുറന്ന ഷുവൈഖ് ബീച്ചില്‍ നിന്ന് നിരാശാജനകമായ കാഴ്ച. മനോഹരമായി വിഭാവനം ചെയ്ത പദ്ധതിയില്‍ കാണാനായത് മാലിന്യക്കൂമ്പാരങ്ങളാണ്. ബുധാഴ്ച ഔദ്യോഗികമായി ഉദ്ഘാടനം കഴിഞ്ഞ ബീച്ചില്‍ രണ്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പല ഭാഗങ്ങളിലും മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പ്രചരിക്കുന്നത്. മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവന നിർമാണ സഹമന്ത്രിയുമായ അബ്ദുല്ലത്തീഫ് അൽ-മിഷാരി, കാപിറ്റൽ ഗവർണർ ശൈഖ് അബ്ദുല്ല സാലിം അൽ-അലി അൽ-സബാഹ് എന്നിവർ ചേർന്നാണ് ബുധനാഴ്ച ഷുവൈഖ് ബീച്ച് ഉദ്ഘാടനം നിർവഹിച്ചത്. കുവൈത്ത് സിറ്റിയുടെ ഹൃദയഭാഗത്ത് 1.7 കിലോമീറ്റർ നീളത്തിൽ ഒരുക്കുന്ന ഈ പുതിയ കടൽത്തീരം, വിനോദത്തിനും കായിക ആവശ്യങ്ങൾക്കുമുള്ള ഒരു സമഗ്ര കേന്ദ്രമാണ്. ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ച മന്ത്രി അൽ-മിഷാരി, രാജ്യത്തുടനീളം ബീച്ചുകളും പൊതു ഇടങ്ങളും വികസിപ്പിക്കുന്നതിനുള്ള വിശാലമായ ശ്രമങ്ങളുടെ തുടക്കം കുറിക്കുന്ന പ്രധാന നാഴികക്കല്ലാണ് ഈ പദ്ധതിയെന്ന് എടുത്തുപറഞ്ഞു. പൊതു ഇടങ്ങളെ സജീവമാക്കുന്നതിലും താമസക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും ഈ പദ്ധതി വഹിക്കുന്ന പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

യാത്രക്കാർക്ക് സന്തോഷവാർത്ത; ഇനി ക്യൂ നിൽക്കേണ്ട; ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഇ-അറൈവൽ കാർഡ് പ്രാബല്യത്തിൽ

ഇന്ത്യൻ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ ഇനി മുതൽ കൂടുതൽ വേഗത്തിലും ലളിതമായും. പരമ്പരാഗതമായ പേപ്പർ ഡിസെംബാർക്കേഷൻ കാർഡിന് പകരം ഡിജിറ്റൽ ഇ-അറൈവൽ കാർഡ് സംവിധാനം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിലായി. വിദേശ പൗരന്മാർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിൽ പൂർത്തിയാക്കുക ലക്ഷ്യമിട്ടാണ് ഈ മാറ്റം. യാത്രക്കാർ ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപും 24 മണിക്കൂറിനുള്ളിലും ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വെബ്സൈറ്റ് വഴി ഇ-അറൈവൽ കാർഡ് പൂരിപ്പിച്ച് സമർപ്പിക്കണം. ഈ നടപടിക്രമത്തിന് ഫീസില്ല. കാർഡ് മുൻകൂട്ടി പൂരിപ്പിക്കാത്തവർക്ക് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ നടപടികൾക്കായി കൂടുതൽ സമയം കാത്തിരിക്കേണ്ടിവരുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.

പാസ്‌പോർട്ട് നമ്പർ, ദേശീയത, സന്ദർശന ലക്ഷ്യം, ഇന്ത്യയിലെ വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങൾ തുടങ്ങി അടിസ്ഥാന വിവരങ്ങളാണ് ഓൺലൈൻ ഫോമിൽ ആവശ്യമായിരിക്കുന്നത്. രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല. ഇന്ത്യൻ പൗരന്മാരെയും ഒസിഐ കാർഡ് ഉടമകളെയും ഈ സംവിധാനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുഎഇ ഉൾപ്പെടെ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ യാത്രക്കാരെ അയക്കുന്ന രാജ്യങ്ങളിലെ ട്രാവൽ ഏജൻസികൾ പുതിയ നീക്കത്തെ സ്വാഗതം ചെയ്തു. “യാത്രക്കാരുടെ സമയം ലാഭിക്കാൻ സഹായിക്കുന്ന സുപ്രധാന മാറ്റമാണിത്” എന്നാണ് അവരുടെ അഭിപ്രായം. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് ഓൺലൈനായി ഫോം പൂർത്തിയാക്കാനാകുന്നതോടെ, യാത്രക്കാർ വിമാനത്തിൽ കയറുന്നതിനുമുമ്പ് തന്നെ അവരുടെ വിവരങ്ങൾ ഇമിഗ്രേഷൻ കൗണ്ടറിൽ ലഭ്യമാകും. ഇതോടെ വിമാനത്താവളത്തിൽ അറൈവൽ കാർഡ് പൂരിപ്പിക്കേണ്ട സമയം ഒഴിവാക്കാനാകും. പേപ്പറിൽ നിന്ന് ഡിജിറ്റലിലേക്കുള്ള ഈ മാറ്റം നടപടിക്രമങ്ങൾ ലളിതമാക്കുകയും തിരക്കേറിയ ഇന്ത്യൻ വിമാനത്താവളങ്ങളിലെ നീണ്ട നിരകൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് വ്യവസായ വിദഗ്ധർ വിലയിരുത്തുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

വ്യാജമായി വിദേശ ബ്രാന്റ് മദ്യങ്ങൾ നിർമ്മിച്ചു; കുവൈത്തിൽ പ്രവാസി വനിത അറസ്റ്റിൽ

കുവൈത്തിൽ പ്രമുഖ വിദേശ ബ്രാന്റ് മദ്യങ്ങൾ വ്യാജമായി നിർമ്മിച്ച പ്രവാസി വനിത അറസ്റ്റിൽ. ഏഷ്യൻ വനിതയാണ് അറസ്റ്റിലായത്. മഹബൂലയിലെ ഫ്‌ളാറ്റിൽ നിന്നാണ് ഇവർ അറസ്റ്റിലായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഖൈത്താൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിതരണത്തിനു തയ്യാറായ വിവിധ വിദേശ ബ്രാണ്ടുകളുടെ പേരിലുള്ള 300 ഓളം മദ്യ കുപ്പികളും നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തു. മദ്യ നിർമ്മാണ, വ്യാപാര മേഖലയിലെ അവരുടെ പ്രവർത്തനങ്ങളുടെ സ്വഭാവം, എത്ര കാലമായി ഈ കുറ്റകൃത്യം ചെയ്തു വരുന്നു,, മദ്യ നിർമ്മാണത്തിനുള്ള വസ്തുക്കൾ എങ്ങനെ ലഭിച്ചു എന്നിങ്ങനെയുള്ള വിവരങ്ങൾ അന്വേഷണ സംഘം ഇവരിൽ നിന്ന് ശേഖരിച്ചു. മദ്യവിൽപ്പന സംബന്ധിച്ച് അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ ഇവരുടെ താവളത്തിൽ പരിശോധന നടത്തിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *